കൊച്ചി- അഗ്‌നിക്കാവടി എടുത്തതിന്റെ വീഡിയോ പങ്കുവെച്ച് വ് ളോഗറും അവതാരകനുമായ കാര്‍ത്തിക് സൂര്യ. കാവടിയുടെ വ്രതം കഠിനമാണെന്നും മലേഷ്യയില്‍ മുരുകന്‍ കോവിലില്‍ ചെന്നപ്പോഴാണ് വേല്‍ കുത്തി അഗ്‌നിക്കാവടി എടുത്തതെന്നും കാര്‍ത്തിക് പറഞ്ഞു.
കാവടി എടുക്കുമ്പോള്‍ നമ്മള്‍ വേദന അറിയില്ലെന്നും അമ്പലത്തില്‍ ചെന്ന് കണ്ണടച്ചുനിന്ന് തൊഴുമ്പോള്‍ ചെണ്ടമേളത്തിനിടയില്‍ വേദന അറിയില്ല. ഞാന്‍ കണ്ണടച്ച് നില്‍ക്കുമ്പോള്‍ കവിളില്‍ കിറു കിറു എന്ന ശബ്ദം കേട്ടു. കണ്ണ് തുറന്നപ്പോള്‍ ഞാന്‍ കാവടി കുത്തി നില്‍ക്കുകയാണ്. എന്റെ കാത് കുത്തിയപ്പോള്‍ പോലും ഞാന്‍ കരഞ്ഞിരുനനു. പക്ഷേ നമ്മുടെ വ്രതം കൃത്യമാണെങ്കില്‍, ഭക്തി യഥാര്‍ഥമാണെങ്കില്‍ വേദനിക്കില്ല. ദൈവാനുഗ്രഹം ഉള്ളവര്‍ക്കു മാത്രമേ കാവടി എടുക്കാന്‍ പറ്റൂ-കാര്‍ത്തിക് പറയുന്നു.