അയോധ്യയെ പ്രഭാപൂരിതമാക്കിയത് സിഗ്‌നിഫൈയുടെ സോളാർ സിറ്റി ലൈറ്റിങ് പദ്ധതി. 600ലേറെ ഫിലിപ്‌സ് അർബൻ സ്പാർക്ക് സോളാറുകളാണ് കമ്പനി റെക്കോഡ് സമയത്തിനുള്ളിൽ സ്ഥാപിച്ചത്. ഉത്തർപ്രദേശ് ന്യൂ ആന്റ് റിന്യൂവബ്ൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി, അഡിഷനൽ സോഴ്‌സ് ഒഫ് എനർജി വകുപ്പ് എന്നിവയുമായി ചേർന്നാണ് സിഗ്‌നിഫൈ നിർണായക നേട്ടം കൈവരിച്ചത്.
റെക്കോർഡ് സമയത്തിനുള്ളിലാണ് 600 യൂനിറ്റിലേറെ സോളാർ വെർട്ടിക്കൽ ഇന്റഗ്രേറ്റഡ് പോൾ ഉപകരണവും ലിഥിയം അയൺ ബെറ്ററിയും സ്ഥാപിച്ചത്.
44വോട്ട് സോളാർ വിളക്കുകളാണ് ഒരുക്കിയത്. തങ്ങളുടെ സമർപ്പണബോധത്തിന്റെ ഉദാഹരണമാണ് അയോധ്യ സോളാർ സിറ്റി പ്രൊജക്‌റ്റെന്ന് സിഇഒ സുമിത് ജോഷി പറഞ്ഞു.