ന്യൂയോര്‍ക്ക്- ഗാനഗന്ധര്‍വന്‍ യേശുദാസിനെ അമേരിക്കയിലെ വസതിയില്‍ സന്ദര്‍ശിച്ച് നടന്‍ മോഹന്‍ലാല്‍. ഗാനഗന്ധര്‍വന്റെ വസതിയില്‍. പ്രിയപ്പെട്ട ദാസേട്ടനെ, അദ്ദേഹത്തിന്റെ അമേരിക്കയിലെ വീട്ടില്‍ ചെന്ന് കാണാന്‍ കഴിഞ്ഞ സന്തോഷത്തില്‍ എന്ന ക്യാപ്ഷനോടെ ലാല്‍ തന്നെയാണ് ചിത്രം പങ്കുവച്ചത്. നീണ്ട ഇടവേളക്ക് ശേഷമാണ് ഇരുവരും കാണുന്നത്.
ആദ്യമായി സംവിധാനംചെയ്യുന്ന ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലാണ് മോഹന്‍ലാല്‍. ഹോളിവുഡിലെ സോണി സ്റ്റുഡിയോയില്‍ ബറോസ് സിനിമ കാണാനെത്തിയ വിവരം താരം അറിയിച്ചിരുന്നു. ത്രീഡി ചിത്രമായൊരുങ്ങുന്ന ബറോസിന്റെ സംഗീതത്തിന്റെയും സൗണ്ടിന്റെയും ജോലികള്‍ അമേരിക്കയിലാണ് നടക്കുന്നത്. ഇതിനിടയിലാണ് യേശുദാസിന്റെ വസതിയിലേക്ക് മോഹന്‍ലാല്‍ എത്തിയത്.