ഹൂസ്റ്റണ്‍-മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ രഹസ്യ രേഖാ കേസില്‍ അധ്യക്ഷനായ ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയ ടെക്‌സാസ് വനിതയെ മൂന്ന് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.ഹൂസ്റ്റണിലെ ടിഫാനി ഷിയ ഗിഷിനെ 37 മാസം ഫെഡറല്‍ ജയിലില്‍ ശിക്ഷക്കും തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ പ്രൊബേഷനും വിധിച്ചതായി നീതിന്യായ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ജഡ്ജിയെ തട്ടിക്കൊണ്ടുപോകാനോ പരിക്കേല്‍പ്പിക്കാനോ പദ്ധതിയിട്ടുവെന്ന് നവംബറില്‍ ഗിഷ് കുറ്റസമ്മതം നടത്തിയിരുന്നു. പ്രോസിക്യൂട്ടര്‍മാരുമായി ഒരു ധാരണയിലെത്തിയ ശേഷം കുറ്റസമ്മതം നടത്തിയെന്നാണ് കോടതി രേഖകള്‍.
ഭീഷണിപ്പെടുത്തുന്ന വോയ്‌സ്‌മെയിലുകളുമായി ബന്ധപ്പെട്ട് ഗിഷിനെ ഹൂസ്റ്റണില്‍ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് കുറ്റസമ്മതം. അധികാരം വിട്ടശേഷവും രഹസ്യസാമഗ്രികള്‍ കൈകാര്യം ചെയ്തുവെന്ന മുന്‍ പ്രസിഡന്റിനെതിരായ കേസിന് മേല്‍നോട്ടം വഹിക്കുന്ന യുഎസ് ജില്ലാ ജഡ്ജി എയ്‌ലിന്‍ കാനണിനെതിരെ ആയിരുന്നു ഭീഷണി. ജഡ്ജിക്ക് മുന്നറിയിപ്പ് നല്‍കി സന്ദേശങ്ങള്‍ അയച്ചുവെന്നും വെടിവെക്കാന്‍ പദ്ധിതയിട്ടുവെന്നുമാണ് ഫെഡറല്‍ മാര്‍ഷലുകളോട് ഗിഷ് സമ്മതിച്ചത്.കാനന്‍ മേല്‍നോട്ടം വഹിക്കുന്ന രഹസ്യ രേഖകളുടെ കേസ് മെയ് മാസത്തില്‍ വിചാരണ ചെയ്യാനായി മാറ്റിവെച്ചിരിക്കയാണ്. ട്രംപിന്റെ ഫെഡറല്‍ തിരഞ്ഞെടുപ്പ് ഇടപെടല്‍ കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന യുഎസ് ജില്ലാ ജഡ്ജി താന്യ ചുട്കനെ ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മറ്റൊരു ടെക്‌സാസ് വനിതയ്‌ക്കെതിരെ കേസെടുത്തിരുന്നു.
VIDEO വൈറല്‍ വീഡിയോ; വാഹനം ഓടിക്കുന്ന നിങ്ങളും കാണണം
19 കാരി ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് കുറ്റം സമ്മതിച്ചു, കാരണം അയാള്‍ക്ക് മാത്രമേ അറിയൂ