Sorry, you need to enable JavaScript to visit this website.

കടബാധ്യത; അമ്മയും മകനുമുൾപ്പെടെ മൂന്നംഗ വ്യാപാരി കുടുംബം മരിച്ച നിലയിൽ

ന്യൂഡൽഹി - വ്യാപാരിയുടെ മൂന്നംഗ കുടുംബം മരിച്ച നിലയിൽ. യു.പിയിലെ ആഗ്രയിലെ വ്യാപാരിയായ ജോളി എന്ന തരുൺ ഏലിയാസ് ജോളിയും അമ്മയും മകനെയുമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീട്ടുജോലിക്കാരനാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ അയൽവാസികളെയും പോലീസിലും വിവരം അറിയിക്കുകയായിരുന്നു.
 ജോളിയുടെ മൃതദേഹം ഒരിടത്തും അമ്മയുടെയും 12 വയസ്സുള്ള മകന്റെയും മൃതദേഹങ്ങൾ മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്. കുടുംബം ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് നിഗമനം. മരിക്കുന്നതിന് മുമ്പ് പൈപ്പ് വ്യാപാരിയായ ജോളി കടുത്ത സാമ്പത്തിക ബാധ്യത ഉള്ളതായി ഒരു വീഡിയോ ചെയ്തതായി പറയുന്നു. ബിസിനസിൽ വലിയ നഷ്ടമുണ്ടായെന്നും ഏകദേശം 1.5 കോടി രൂപ കടബാധ്യതയുണ്ടെന്നും വീഡിയോയിലുണ്ടെന്ന് പോലീസ് പറഞ്ഞു. മരണത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും സംഭവത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പോലീസ് പ്രതികരിച്ചു.
 

Latest News