ഹൈദരാബാദ് - ഐ.സി.യുവിൽ ചികിത്സയിലുള്ള രോഗിയെ എലി കടിച്ചതായി പരാതി. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഒരാഴ്ചയായി ഐ.സി.യുവിൽ ചികിത്സയിലുള്ള ശെയ്ഖ് മുജീബ് എന്നയാളുടെ കാലുകളിലും കൈകളിലുമാണ് എലി കടിച്ചത്. പിന്നാലെ ഇയാളുടെ നില ഗുരുതരമായതായാണ് റിപോർട്ട്. ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണിതെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.