തലശേരി-'ഒരാണ് ഒരു പെണ്ണിനെ ഇഷ്ടമാണോയെന്ന് പറയുന്നത് കുടുംബത്തിനെ മൊത്തം വിളിച്ചുകൊണ്ട് വന്നിട്ടല്ല. വിദേശ നാടുകളാണെങ്കില്‍ പോലും അങ്ങനെ ഒരു പ്രൊപ്പോസല്‍ വീഡിയോയില്‍ 10 ശതമാനം മാത്രമായിരിക്കും കുടുംബം വരുന്നത്. അല്ലാതെ ആണും പെണ്ണും മാത്രമാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത്. വില്‍ യു മാരി മി എന്ന് ചോദിച്ച് പെണ്‍കുട്ടി യെസ് എന്ന് പറയുന്നിടത്ത് തീര്‍ന്നു. പിന്നെ വീട്ടുകാരെ പറഞ്ഞ് മനസിലാക്കുകയെന്നത് ഒരു ടാസ്‌കാണ്. അശ്വിന്റെ വീട്ടില്‍ എല്ലാവര്‍ക്കും എല്ലാം അറിയാം. വീട്ടില്‍ താന്‍ അവതരിപ്പിച്ചിട്ടുണ്ട്. നെഗറ്റീവ് പ്രതികരണമെന്നും ഇതുവരെ വന്നിട്ടില്ല.
സുഹൃത്തായ അശ്വിന്‍ ഗണേഷ് തന്നെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചത് മുതല്‍ സോഷ്യല്‍ മീഡിയ ഇന്ഫ്‌ലുവന്‍സര്‍ കൂടിയായ ദിയ കൃഷ്ണ കേള്‍ക്കുന്ന ചോദ്യമാണ് എങ്ങനെയാണ് ഈ വാര്‍ത്തയോട് കുടുംബം പ്രതികരിച്ചതെന്നാണ്. പ്രൊപ്പോസല്‍ വീഡിയോ പങ്കിട്ടപ്പോള്‍ സഹോദരി ഹന്‍സിക ഇതൊക്കെ എപ്പോള്‍ എന്ന് കമന്റിട്ടതോടെ വീട്ടുകാര്‍ അറിയാതെയാണോ ദിയയുടെ പ്രണയം എന്നുള്ള ചോദ്യങ്ങളും ചിലര്‍ ഉയര്‍ത്തി. ഇപ്പോഴിതാ ഇതിന് മറുപടി നല്‍കുകയാണ് ദിയ. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
18 വയസായി കഴിഞ്ഞാല്‍, ഫിനാന്‍ഷ്യലി ഇന്റിപെന്റന്റ് ആയാല്‍, വിവാഹം കഴിക്കാന്‍ മുതിര്‍ന്നെന്ന് തോന്നിയാല്‍ ,ഒരു കുടുംബമായി ജീവിക്കാമെന്ന് തോന്നിയാല്‍, ഒരു കുഞ്ഞിനെ നോക്കാന്‍ തയ്യാറാണെങ്കില്‍ ഗോ വിത്ത് ഇറ്റ് എന്നേ പറയാനുള്ളൂ. വിവാഹം മാത്രമല്ല,കുഞ്ഞിനെയൊക്കെ നോക്കാന്‍ വളരെ ചെറുപ്പം തൊട്ട് എനിക്ക് ഇഷ്ടമാണ്. അങ്കിള്‍മാര്‍ വീട്ടില്‍ വരുമ്പോള്‍ അവരുടെ കുഞ്ഞിനെ നോക്കാന്‍ എനിക്ക് 500 രൂപ വെച്ച് തരുമായിരുന്നു. ഈ തുക 50,000 വരെയായിട്ടുണ്ട്. എനിക്ക് ഇഷ്ടമായിരുന്നു അവരെ നോക്കാന്‍. ഒരു ഹാപ്പി ലൈഫ് എന്നത് എനിക്ക് ഭയങ്കര ആഗ്രഹമാണ്.
പലരും ചോദിക്കാറുണ്ട്, എന്താ ദിയ സിനിമയിലൊന്നും കയറുന്നില്ലേന്ന്. നല്ലൊരു അവസരം വരാന്‍ ഞാന്‍ കുറേക്കാലം കാത്തിരുന്നു. പക്ഷേ ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി സിനിമ എന്നതല്ല ലൈഫ്, അതിന്റെ പുറകെ പോകാന്‍ എനിക്ക് പറ്റിയില്ല, എനിക്കിപ്പോള്‍ എന്റെ ബിസിനസില്‍ ഫോക്കസ് ചെയ്യണം, ഞാന്‍ ഫിനാന്‍ഷ്യലി ഇന്റിപെന്റന്റ് ആണ്. എനിക്ക് എന്നെ നോക്കാന്‍ കുടുംബത്തെ നോക്കാന്‍ ഒരു കുഞ്ഞിനെ നോക്കാന്‍ എല്ലാം പര്യാപ്തമാണ് ഞാന്‍. ഇപ്പോള്‍ എനിക്ക് 26 വയസായി. ഞാന്‍ ഒരു കുട്ടിയല്ല. എന്നാലും വീട്ടുകാര്‍ക്ക് ഞാന്‍ ബേബിയാണ്. അതുകൊണ്ട് തന്നെ ആകുലതകള്‍ ഉണ്ടാകും. അത് അവരെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ബി.ജെ.പി നേതാവും താരവുമായ കൃഷ്ണകുമാറിന്റെ മകള്‍ നയം വ്യക്തമാക്കി.