കൊച്ചി- മമ്മൂട്ടി നായകനായി അഭിനയിക്കുന്ന ഭ്രമയുഗം സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിച്ച സിനിമക്ക് സംഭാഷണം നിർവഹിച്ചിരിക്കുന്ന പ്രമുഖ എഴുത്തുകാരൻ ടി.ഡി രാമകൃഷ്ണനാണ്. ഹൊറർ ത്രില്ലർ ചിത്രാണ്.
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിനും വൈ നോട്ട് സ്റ്റുഡിയോസിനും കീഴിൽ ചക്രവർത്തി രാമചന്ദ്രയും എസ്.ശശികാന്തും സംയുക്തമായാണ് ഭ്രമയുഗം നിർമ്മിച്ചത്. മമ്മൂട്ടിയും അർജുൻ അശോകനുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സിദ്ധാർത്ഥ് ഭരതൻ,
അമാൽഡ ലിസ്, ജിഷു സെൻഗുപ്ത എന്നിവരാണ് മറ്റു താരങ്ങൾ.