Sorry, you need to enable JavaScript to visit this website.

എന്റെ മോനെ പ്രേമിക്കണമെങ്കില്‍ ഈ 10 നിയമങ്ങള്‍ അനുസരിക്കണം, പെണ്‍കുട്ടിയോട് ചെക്കന്റെ അമ്മയുടെ ഡിമാന്റ്

ന്യൂദല്‍ഹി - സ്വന്തം മകനെ പ്രേമിക്കാന്‍ പെണ്‍കുട്ടിയോട് 10 നിബന്ധനകള്‍ വെച്ച് വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതെന്റെ കാമുകന്റെ അമ്മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതാണ് എന്നു പറഞ്ഞാണ്  യുവതി ഈ നിബന്ധനകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ മകനെ പ്രേമിക്കുന്ന പെണ്‍കുട്ടി എങ്ങനെ ആയിരിക്കണം എന്തെല്ലാം ചെയ്യണം, എന്തെല്ലാം ചെയ്യരുത് എന്നെല്ലാമാണ് ചെക്കന്റ് അമ്മ പറയുന്നത്. 
അതില്‍ ഒന്നാമത്തെ നിയമമായി പറയുന്നത്, 'എന്റെ മകന്‍ നിങ്ങളുടെ എ ടി എം മെഷീനല്ല' എന്നാണ്. അതായത്, അവനില്‍ നിന്നും ഇടയ്ക്കിടെ കാശും ഗിഫ്റ്റുമൊന്നും വാങ്ങരുത്.  രണ്ടാമതായി പറയുന്നത്, ഒരു സ്ട്രിപ്പറെ പോലെ വേഷം ധരിച്ച് തന്റെ വീട്ടിലെങ്ങാനും വന്നാല്‍ അപ്പോള്‍ തന്നെ അവളെ അവിടെ നിന്നും പറഞ്ഞുവിടും എന്നാണ്. മൂന്നാമത്തെ നിയമം, മകന്റെ ഫോണില്‍ ഏതെങ്കിലും തരത്തിലുള്ള സെക്‌സ് ചാറ്റ് കണ്ടാലും അവളെ അപ്പോള്‍ തന്നെ ഒഴിവാക്കി വിടും എന്നാണ്.  മകന് മാത്രം പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടാല്‍ പോരാ, തനിക്കും അവളെ ഇഷ്ടപ്പെടണം. ഇല്ലെങ്കില്‍ മകനോട് പറഞ്ഞ് അവളെ അപ്പോള്‍ തന്നെ ഒഴിവാക്കും എന്നും അമ്മ പറയുന്നു. മാത്രമല്ല, മകന്‍ വിവാഹനിശ്ചയം ചെയ്തു എന്നതുകൊണ്ടൊന്നും കാര്യമില്ല. അവന്‍ ഒരു അമ്മക്കുട്ടിയാണ്, താന്‍ പറയുന്നതേ അവന്‍ കേള്‍ക്കൂ. അതുകൊണ്ട് അവനെ ഭരിക്കാമെന്നൊന്നും കരുതണ്ട. തനിക്ക് ജയിലില്‍ പോവാതിരിക്കാന്‍ എന്ത് ചെയ്യണം എന്ന് അറിയാം എന്നും അവര്‍ പറയുന്നു. ഇങ്ങനെ പോകാുകായാണ് മകനെ പ്രേമിക്കുന്ന പെണ്‍കുട്ടിക്ക് മുന്നില്‍ അമ്മ വെച്ച് ഡിമാന്റുകള്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി. ഇങ്ങനെ ഒരു സ്ത്രീയുടെ മകനെ പ്രേമിക്കുന്നതിലും ഭേദം ആത്മഹത്യയാണ് എന്നാണ് കമന്റുകളിലൂടെ പലരും അഭിപ്രായപ്പെടുന്നത്.

Latest News