മകള്‍ സിതാരയുടെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടെന്നും സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണെന്നും നടന്‍ മഹേഷ് ബാബുവിന്റെ കമ്പനി വ്യക്തമാക്കിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലാണ് സിത്താരയുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉള്ളത്.
ട്രേഡിംഗ്, ഇന്‍വെസ്റ്റ്‌മെന്റ് സംബന്ധിച്ച ലിങ്കുകള്‍ വ്യാജ അക്കൗണ്ടില്‍നിന്ന് അയക്കുകയാണ് എന്നും സംഭവത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും വെരിഫൈ ചെയ്ത അക്കൗണ്ട് മാത്രമേ വിശ്വസിക്കാവൂ എന്നും മഹേഷ് ബാബുവിന്റെ കമ്പനി പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കുന്നു.
മഹേഷ് ബാബുവിന്റെ ഗുണ്ടുര്‍ കാരം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്. നെറ്റ്ഫഌക്‌സിലാണ് ഗുണ്ടുര്‍ കാരത്തിന്റെ സ്ട്രീമിംഗ്. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് പുതിയ ചിത്രത്തില്‍ നായികമാരായി എത്തിയിരിക്കുന്നത്. ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ ഉണ്ട്.