ഫ്‌ളോറിഡ-മത്സ്യങ്ങൾ ലൈംഗീകതയിൽ ഏർപ്പെടുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദം ഫ്‌ളോറിഡ നിവാസികളെ ഉറക്കം കെടുത്തുന്നതായി റിപ്പോർട്ട്. ഫ്‌ളോറിഡയിലെ ടമ്പാ ബേയിലെ നിവാസികളാണ് വിചിത്രമായ പരാതി ഉന്നയിച്ചിരിക്കുന്നത്. ലൈംഗീക വേളയിൽ മത്സ്യങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദം തങ്ങളുടെ വീടുകളുടെ ചുവരുകളിൽ പ്രകമ്പനം സൃഷ്ടിക്കുന്നുവെന്നും കുട്ടികളെ ഞെട്ടിയുണർത്തുകയും ചെയ്യുന്നുവെന്നും ഇവർ പറയുന്നു. സമീപത്തുള്ള സൈനിക താവളത്തിൽ രാത്രി നടക്കുന്ന രഹസ്യ ഓപ്പറേഷനോ, നിശാ ക്ലബ്ബുകളുടെ അതിരുവിട്ട ശബ്ദങ്ങളോ ആയിരിക്കാം ഇത്തരം പ്രതിഭാസത്തിന് കാരണമെന്നായിരുന്നു നാട്ടുകാർ ചിന്തിച്ചിരുന്നത്. എന്നാൽ പ്രദേശത്തെ ഒരു ശാസ്ത്രജ്ഞൻ പറയുന്നത് ഇത് മത്സ്യങ്ങൾ ലൈംഗീകതയിൽ ഏർപ്പെടുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദമാണ് എന്നാണ്. ഫ്രിസ്‌കി ഫിഷ് ആണ് ശബ്ദമുണ്ടാക്കുന്നതെന്ന് ശാസ്ത്രജ്ഞൻ വ്യക്തമാക്കി. തന്റെ വാദം സ്ഥിരീകരിക്കുന്നതിനായി ശാസ്ത്രീയ പഠനങ്ങളും ഇദ്ദേഹം നടത്തി. സരസോട്ടയിലെ മറൈൻ ലബോറട്ടറിയിലും അക്വേറിയത്തിലും ജോലി ചെയ്യുന്ന ഫിഷ് അക്കോസ്റ്റിക് വിദഗ്ധൻ ജെയിംസ് ലൊകാസ്സിയോയാണ് ഇത് മത്സ്യങ്ങളുടെ ലൈംഗീക വേളയിലെ ശബ്ദമാണെന്ന് വ്യക്തമാക്കിയത്. പ്രദേശത്ത് മറൈൻ മൈക്രോഫോണുകൾ സ്ഥാപിച്ചാണ തന്റെ വാദത്തിന് അദ്ദേഹം തെളിവു നൽകുന്നത്. ഇത്തരത്തിൽ നേരത്തെയും ഗവേഷണങ്ങൾ നടന്നിട്ടുണ്ടെന്നും ലൊകാസ്സിയോ പറഞ്ഞു.
പ്രവാസിയെ ചതിച്ചവരുമായി സഹകരിക്കില്ലെന്ന് മഹല്ല് കമ്മറ്റി
കടലിന് സമീപത്തുള്ള ഒരു വീട്ടിൽ മൂന്നു മാസത്തോളം തന്റെ യന്ത്രം ഇദ്ദേഹം സ്ഥാപിക്കുകയും ചെയ്തു. വിരമിച്ച അധ്യാപികയുടെ വീട്ടിന്റെ പിൻഭാഗത്താണ് മൈക്രോഫോണുകൾ സ്ഥാപിച്ചത്. ശീതകാല ഇണചേരൽ സമയത്ത് മത്സ്യങ്ങൾ പുറപ്പെടുവിക്കുന്ന ഈ ശബ്ദത്തിന് 165 വാട്ടർ ഡെസിബൽ വരെ ശക്തിയുണ്ടാകും. കൂട്ടമായി ഇതേശബ്ദം പുറപ്പെടുവിക്കുമ്പോൾ അത് കടലിൽനിന്ന് കരയിലേക്ക് എത്തുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങൾ വന്നേക്കാമെന്നും ലൊകാസ്സിയോ പറഞ്ഞു.