Sorry, you need to enable JavaScript to visit this website.

പാക് തെരഞ്ഞെടുപ്പില്‍ ഫലമറിഞ്ഞ 15 സീറ്റുകളില്‍ അഞ്ചെണ്ണം ഇമ്രാന്‍ഖാന്റെ പാര്‍ട്ടി ജയിച്ചു. നിരവധി സീറ്റുകളില്‍ മുന്നേറ്റം തുടരുന്നു

ഇസ്ലാമാബാദ് - പാകിസ്ഥാന്‍ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ മന്ദഗതിയിലാണ് നടക്കുന്നതെങ്കിലും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാക്കിസ്ഥാന്‍ തെഹ്രിക് ഇ ഇന്‍സാഫ് മുന്നേറ്റം തുടരുകയാണ്. പിടിഐക്ക് വേണ്ടി മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മിക്ക മണ്ഡലങ്ങളിലും മുന്നിലാണ്. ഇതുവരെ ഫലം പ്രഖ്യാപിച്ച 15 സീറ്റുകളില്‍ അഞ്ച് സീറ്റുകളില്‍ പി ടി ഐ വിജയിച്ചു. അഞ്ച്  വീതം സീറ്റുകള്‍ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും പാക്കിസ്ഥാന്‍ മുസ്ലീം ലീഗും നേടിയിട്ടുണ്ട്. രാജ്യത്തെ ഇന്റര്‍നെറ്റ് നിരോധനം വോട്ടെണ്ണലിനെ ബാധിച്ചു. 266 സീറ്റില്‍ 154 ഇടത്തും വ്യക്തമായ ലീഡ് നേടിയെന്ന് ഇമ്രാന്‍ ഖാനും പാര്‍ട്ടിയും അവകാശപ്പെട്ടു.

ജനവിധി എതിരാളികള്‍ അംഗീകരിക്കണമെന്നും എതിരാളികളും സൈന്യവും ചേര്‍ന്ന് ഫലം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് പിടിഐ ആരോപിച്ചു. രാജ്യത്തിന്ഓറെ പലഭാഗങ്ങളിലും പിടിഐ അനുയായികള്‍ ആഹ്ലാദ പ്രകടനം തുടങ്ങി. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ വിലക്ക് ഉള്ളതിനാല്‍ സ്വതന്ത്രര്‍ ആയാണ് പിടിഐ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. മത്സരിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് റാവല്‍പിണ്ടി ജയിലില്‍ കഴിയുന്ന  ഇമ്രാന്‍ ഖാന്‍ പോസ്റ്റല്‍ ബാലറ്റിലൂടെയാണ് വോട്ട് ചെയ്തത്. ഇമ്രാനൊപ്പം ജയിലില്‍ കഴിയുന്ന ഭാര്യ ബുഷ്റ ബീവിക്ക് വോട്ടു ചെയ്യാന്‍ കഴിഞ്ഞില്ല. 
ദേശീയ അസംബ്ലിയിലെ 266 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

Latest News