തിരുവനന്തപുരം-ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കി നടന്‍ സിദ്ദീഖ്. മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സിദ്ദീഖിന്റെ പരിണാമങ്ങള്‍ എന്ന പരിപാടിയിലാണ് ചോദ്യം ഉയര്‍ന്നത്.
സിദ്ദീഖിന്റെ പരിണാമത്തില്‍ ഇനി പാര്‍ലമെന്റ് മെമ്പര്‍ എന്നതും ഉണ്ടാകുമോ എന്ന ചോദ്യത്തിന് ആ വാര്‍ത്ത വന്ന ചാനലില്‍ തന്നെ അതുണ്ടാവില്ലെന്ന് ഞാന്‍ വ്യക്തമാക്കിയതാണെന്ന് സിദ്ദീഖ് മറുപടി നല്‍കി.
ജാതി മത രാഷ്ടീയ വിഭാഗീയ ചിന്തകളൊന്നുമില്ലാതെ എല്ലാവരും എന്നെ സ്‌നേഹിക്കണം. എന്നിലെ നടനെ അംഗീകരിക്കണം എന്നതാണ് എന്റെ ചിന്ത. അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ മാത്രമാണ് എന്റെ പരിണാമങ്ങളും. പടച്ചോന്‍ എന്നെ സൃഷ്ടിച്ചത് സിനിമയ്ക്ക് വേണ്ടി മാത്രമാണെന്നും ഞാന്‍ കരുതുന്നു. അതുകൊണ്ട് രാഷ്ട്രീയത്തിലേക്കില്ല-അദ്ദേഹം പറഞ്ഞു.
ഞാന്‍ തന്നെ ചെയ്തതാണോ എന്നാലോചിച്ചു പോവുന്ന നിമിഷത്തിലും അടുത്ത കഥാപാത്രം എന്തായിരിക്കും എന്ന ചിന്തയും അതിനുവേണ്ടിയുള്ള സ്വപ്നങ്ങളുമാണ് ഒരു നടന്‍ എന്ന നിലയില്‍ എന്റെ പരിഗണന.
കഥാപാത്രങ്ങള്‍ ടൈപ്പ് ആക്കപ്പെടുക വഴിയുള്ള ആവര്‍ത്തന വിരസത ഇതുവരെ തോന്നിയിട്ടില്ല. കാരണം ഒരേപോലുള്ള കഥാപാത്രങ്ങള്‍ കിട്ടിയാലും അതെങ്ങിനെ വ്യത്യസ്തമാക്കാം എന്നാണ് ചിന്തിക്കാറ്. ഞാന്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ തന്നെയാണ് നായകന്‍ എന്ന വിചാരത്തോടെയാണ് അഭിനയിക്കുന്നത്. വായനയും സിനിമ കാണലും ഒക്കെയാണ് ഹോംവര്‍ക്ക്. അല്ലാതെ കഥാപാത്രങ്ങള്‍ കിട്ടിയാല്‍ അതിനു വേണ്ടിയുള്ള പ്രത്യേക തയ്യാറെടുപ്പുകള്‍ ഒന്നും ചെയ്യാറില്ല. ഒരു കഥാപാത്രം അടുത്ത പത്ത് സിനിമകളിലേക്കുള്ള ഈട് വെപ്പുകൂടിയാണ്.
നിങ്ങള്‍ക്ക് എന്നെ ആവശ്യമില്ല. എനിക്കാണ് നിങ്ങളെ ആവശ്യമുള്ളത്. എന്നെ മടുക്കാതിരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതുകൊണ്ട് ആരും മടുക്കരുതേ. സദസില്‍ നിന്നുയര്‍ന്ന ചിരികള്‍ക്കിടയില്‍ അദ്ദേഹം പറഞ്ഞു.
അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാന്‍ മക്കയില്‍നിന്ന് വിശുദ്ധ ഇഷ്ടിക, വാര്‍ത്തകള്‍ തള്ളി ഫൗണ്ടേഷന്‍
വേദനാജനകം; ഇസ്രായില്‍ വംശഹത്യ തുടരുന്ന ഗാസയില്‍ സ്ത്രീകള്‍ തല മൊട്ടയടിക്കുന്നു
സൗദി എയര്‍പോര്‍ട്ടുകളില്‍ സ്മാര്‍ട്ട് കോറിഡോര്‍; മാതൃക പ്രദര്‍ശിപ്പിച്ച് ജവാസാത്ത്