Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇറാന്‍ നേതാവ് ഖാംനഇയുടെ ഇന്‍സ്റ്റ അക്കൗണ്ടിന് പൂട്ടിട്ട് മെറ്റ

ടെഹ്‌റാന്‍-ഇറാനിലെ പരമോന്നത നേതാവ് അലി ഖാംനഇയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. ക്ഷമിക്കണം, ഈ പേജ് ലഭ്യമല്ല എന്നാണ് ഖാംനഇയുടെ
ഇന്‍സ്റ്റഗ്രാം പേജിലേക്കുള്ള ലിങ്ക് തുറക്കുമ്പോള്‍ കാണിക്കുന്നത്.
ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രായിലില്‍ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനു പിന്നാലെ ഖാംനഇയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂട്ടണമെന്ന്  ഇസ്രായില്‍ അനുകൂല പ്രചാരകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു.
ഇസ്രായിലില്‍ 1,200 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തെ സോഷ്യല്‍ മീഡിയയില്‍   പ്രശംസിച്ചതായി ഖാംനഇക്കെതിരെ ആരോപണമുണ്ട്.
പലായനം ചെയ്യുന്ന ഇസ്രായിലി സിവിലിയന്മാരുടെ വീഡിയോ ആ സമയത്ത് ഖാംനഇ പോസ്റ്റ് ചെയ്തിരുന്നു.  
കൊള്ളയടിക്കുന്ന സയണിസ്റ്റ് ഭരണകൂടമെന്ന ക്യാന്‍സര്‍ പലസ്തീന്‍ ജനതയുടെയും പ്രദേശത്തുടനീളമുള്ള പ്രതിരോധ ശക്തികളുടെയും കൈകളാല്‍ ഉന്മൂലനം ചെയ്യപ്പെടുമെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിക്കുകയും ചെയ്തു.  
ഗാസയുടെ ദുരന്തം മുസ്‌ലിം ലോകത്തിന്റെ ദുരന്തമാണ്, ഇത് മനുഷ്യരാശിയുടെ ദുരന്തമാണ് എന്നാണ് ഖാനഇ വ്യാഴാഴ്ച എക്‌സില്‍ നല്‍കിയ പോസ്റ്റില്‍ പറഞ്ഞത്.
ഗാസയിലെ ദുരന്തം പാശ്ചാത്യ നാഗരികതയെ തുറന്നുകാട്ടി. പാശ്ചാത്യ നാഗരികതയില്‍ ക്രൂരത വളരെ സാധാരണമാണ്. അത് ആശുപത്രികളില്‍ ബോംബിടുകയും ഒറ്റ രാത്രിയില്‍ നൂറുകണക്കിന് ആളുകളെ കൊല്ലുകയും ചെയ്യുന്നു. നാല് മാസത്തിനുള്ളില്‍ ഏകദേശം 30,000 ആളുകളെയാണ് കൊന്നത്. ഗാസയിലെ ദുരന്തത്തില്‍ നിന്ന് ലോകക്രമത്തിന്റെ തെറ്റായ സ്വഭാവം മനസ്സിലാക്കാന്‍ കഴിയും-ഖാംനഇ കുറിച്ചു.

അയോധ്യയില്‍ മസ്ജിദ് നിര്‍മിക്കാന്‍ മക്കയില്‍നിന്ന് വിശുദ്ധ ഇഷ്ടിക, വാര്‍ത്തകള്‍ തള്ളി ഫൗണ്ടേഷന്‍

വേദനാജനകം; ഇസ്രായില്‍ വംശഹത്യ തുടരുന്ന ഗാസയില്‍ സ്ത്രീകള്‍ തല മൊട്ടയടിക്കുന്നു

സൗദി എയര്‍പോര്‍ട്ടുകളില്‍ സ്മാര്‍ട്ട് കോറിഡോര്‍; മാതൃക പ്രദര്‍ശിപ്പിച്ച് ജവാസാത്ത്

Latest News