Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

VIDEO ഏതാണ് ആ സംഭവം; മഞ്ഞുമ്മല്‍ ബോയ്‌സ്' ട്രെയിലറെത്തി

സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ലാല്‍ ജൂനിയര്‍, ചന്തു സലീംകുമാര്‍, അഭിറാം രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ഖാലിദ് റഹ്മാന്‍, അരുണ്‍ കുര്യന്‍, വിഷ്ണു രഘു തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'ജാന്‍ എ മന്‍'ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മല്‍ ബോയ്‌സ്'ന്റെ ട്രെയിലര്‍ പുറത്തിറങ്ങി.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഒരു സര്‍വൈവല്‍ ത്രില്ലറാണ് ചിത്രമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഏതാണ് ആ സംഭവം എന്ന പ്രേക്ഷകരുടെ ആശങ്കക്കുള്ള ഉത്തരവുമായിട്ടാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന 'ഗുണാ കേവ്‌സ്' , 'ഡെവിള്‍സ് കിച്ചന്‍' എന്നീ സംഭവങ്ങള്‍ ചിത്രത്തിന്റെ െ്രെടലറില്‍ വന്നത് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ കൗതകം ഉണര്‍ത്തിയിരിക്കുന്നു.

മധ്യവേനവധി കാലത്ത് കേരളത്തില്‍ നിന്നും സന്ദര്‍ശകര്‍ ഒഴുകിയെത്തുന്ന ഒരു സ്ഥലമാണ് കൊടൈക്കനാല്‍. കൊടൈക്കനാല്‍ ടൗണിന് പുറത്താണ് 'ഡെവിള്‍സ് കിച്ചന്‍' എന്നറിയപ്പെടുന്ന 300 അടിയോളം താഴ്ചയുള്ള 'ഗുണാ കേവ്‌സ്' സ്ഥിതി ചെയ്യുന്നത്. ആ ടൂറിസ്റ്റ് സംഘത്തിന്റെ അപകടത്തിന് ശേഷം, അധികാരികള്‍ ഗുഹക്ക് ചുറ്റും സംരക്ഷണഭിത്തി കെട്ടിവെച്ചിട്ടുണ്ടെങ്കിലും പലരും അങ്ങോട്ടേക്ക് പോവാന്‍ ഭയപ്പെട്ടിരുന്നു. 1992ല്‍ പുറത്തിറങ്ങിയ കമല്‍ഹാസന്‍ ചിത്രം 'ഗുണ'യിലെ 'കണ്മണി അന്‍പോട് കാതലന്‍' എന്ന ഗാനവും സിനിമയുമൊക്കെ പാതിയിലേറെയും ചിത്രീകരിച്ചിരിക്കുന്നത് 'ഡെവിള്‍സ് കിച്ചന്‍' ഗുഹയിലാണ്. ഈ ഗുഹ സിനിമ പുറത്തിറങ്ങിയതില്‍ പിന്നെയാണ് ഈ ഗുഹ 'ഗുണ ഗുഹ' എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്.

അനൗണ്‍സ്‌മെന്റ് വന്നത് മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'മഞ്ഞുമ്മല്‍ ബോയ്‌സ്'. ബാബു ഷാഹിര്‍, സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പുറത്തുവിട്ട പോസ്റ്ററുകളെല്ലാം വലിയ സ്വീകാര്യത നേടിയിരുന്നു. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ചിത്രത്തിന്റെ ഓള്‍ ഇന്ത്യ ഡിസ്ട്രിബ്യുഷന്‍ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിര്‍വഹിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമായ് ചിത്രികരണം പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ നടന്‍ സലിം കുമാറിന്റെ മകന്‍ ചന്തു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.

ഛായാഗ്രഹണം: ഷൈജു ഖാലിദ്, ചിത്രസംയോജനം: വിവേക് ഹര്‍ഷന്‍, സംഗീതം: സുഷിന്‍ ശ്യാം, പശ്ചാത്തലസംഗീതം: സുഷിന്‍ ശ്യാം, സൗണ്ട് ഡിസൈന്‍: ഷിജിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, സൗണ്ട് മിക്‌സ്: ഫസല്‍ എ ബക്കര്‍, ഷിജിന്‍ ഹട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: അജയന്‍ ചാലിശേരി,  ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിനു ബാലന്‍, കാസ്റ്റിംഗ് ഡയറെക്ടര്‍: ഗണപതി, വസ്ത്രാലങ്കാരം: മഹ്‌സര്‍ ഹംസ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, ആക്ഷന്‍: വിക്രം ദഹിയ, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, പോസ്റ്റര്‍ ഡിസൈന്‍: യെല്ലോ ടൂത്ത്, വിതരണം: ശ്രീ ഗോകുലം മൂവീസ് ത്രൂ ഡ്രീം ബിഗ് ഫിലിംസ്, പിആര്‍&മാര്‍ക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

 

 

Latest News