ലഖ്‌നൗ - വാരാണസി ജില്ലാ കോടതിയുടെ വിധിയെ തുടർന്ന് ഗ്യാൻ വാപി മസ്ജിദിൽ പൂജാകർമങ്ങൾ തുടരുന്നതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിൽ വൈകിയെങ്കിലും നീതി പുലർന്നുവെന്നും ഇനി അടുത്ത ലക്ഷ്യം കാശിയും മഥുരയുമാണെന്നാണ് യോഗി നിയമസഭയിൽ തുറന്നടിച്ചത്.
അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് രാജ്യത്തെ മുഴുവൻ സന്തോഷത്തിലാക്കിയെന്നും ഇത്രയും കാലം അയോധ്യയ്ക്ക് നീതി ലഭിച്ചിരുന്നില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. രാജ്യത്തെ ഹിന്ദു സമൂഹം അയോധ്യ, മഥുര, കാശി എന്നീ സ്ഥലങ്ങൾ മാത്രാണ് ആവശ്യപ്പെടുന്നത്. ഇതിൽ അയോധ്യയിലെ രാമക്ഷേത്രം യഥാർത്ഥ്യമായപ്പോൾ അതേക്കുറിച്ച് പ്രതിപക്ഷം ഒരക്ഷരം മിണ്ടിയില്ല. ഇപ്പോൾ വിശുദ്ധമായ അയോധ്യയെ കാണുമ്പോൾ എല്ലാവരും സന്തോഷിക്കുകയാണെന്നും വർഷങ്ങൾക്കു മുമ്പേ ഇത് ചെയ്യേണ്ടതായിരുന്നുവെന്നും
ഇനി കാശിയും മധുരയുമാണ് ലക്ഷ്യമെന്നും യോഗി ആദിത്യനാഥ് ഓർമിപ്പിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ബാബരി മസ്ജിദ് തകർത്ത് അയോധ്യയിൽ ശ്രീരാമക്ഷേത്രം സ്ഥാപിച്ചതിനു പിന്നാലെ വാരാണസിയിലെ ഗ്യാൻവാപി മസ്ജിദിലും മഥുരയിലെ ഈദ്ഗാഹ് മസ്ജിദിലും അവകാശവാദം ഉന്നയിച്ച് രാമജന്മഭൂമി ട്രസ്റ്റ് ട്രഷറർ അടക്കമുള്ള ഹിന്ദുത്വവാദികൾ രംഗത്തുവന്നിരുന്നു. എന്നാൽ, ഇനിയൊരു പള്ളിക്കും ബാബരി മസ്ജിദിന്റെ ഗതി വരില്ലെന്നും 1991-ലെ ആരാധനാലയ സംരക്ഷണ നിയമം പാലിക്കണമെന്നുമാണ് മതനിരപേക്ഷ സമൂഹം വ്യക്തമാക്കുന്നത്.