ന്യൂദല്‍ഹി- ഒരു അഡാര്‍ ലൗ എന്ന സിനിമക്കു വേണ്ടി തയാറാക്കിയ വിവാദ കണ്ണിറുക്കല്‍ ഗാനത്തിലെ നായിക പ്രിയ വാര്യര്‍ക്കെതിരായ പോലീസ് കേസ് സുപ്രീം കോടതി റദ്ദാക്കി. മാണിക്യ മലാരയ പൂവി എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ കാണിച്ച പ്രിയ വാര്യരുടെ കണ്ണിറുക്കല്‍ വന്‍ ഹിറ്റായിരുന്നു. തുടര്‍ന്നാണ് ഈ ഗാനത്തില്‍ പ്രവാചക പത്‌നിയെ പരാമര്‍ശിക്കുന്നുണ്ടെന്ന് ആരോപിച്ച് പോലീസില്‍ പരാതികളെത്തിയത്.
ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് പോലീസ് ഫയല്‍ ചെയ്ത എഫ്.ഐ.ആറാണ് സുപ്രീം കോടതി റദ്ദാക്കിയത്. മുംബൈ പോലീസിലും സമാന പരാതികള്‍ നല്‍കിയിരുന്നു.
ആരെങ്കിലും ഒരു സിനിമാ ഗാനം പാടും. അതിന്റെ പേരില്‍ കേസെടുക്കാന്‍ നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്ന് തെലങ്കന സര്‍ക്കാരിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു.
ആരെങ്കിലും ഒരു സിനിമാ ഗാനം പാടും. അതിന്റെ പേരില്‍ കേസെടുക്കാന്‍ നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേയെന്ന് തെലങ്കന സര്‍ക്കാരിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ചു.
പ്രിയക്കു പുറമെ സിനിമാ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരായ എഫ്.ഐ.ആറും സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്. നടിയും സംവിധായകനും മനഃപൂര്‍വം മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്. എഫ്.ഐ.ആറിനെതിരെ പ്രിയ വാര്യറാണ് സുപ്രീം കോടതിയെ സമീപിച്ചത്. മലബാറിലെ മുസ്്‌ലിംകള്‍ പരമ്പരാഗതമായി പാടിവരുന്നതാണ് ഈ ഗാനമെന്നാണ് കോടതിയില്‍ വാദിച്ചത്. പ്രവാചകന്‍ മുഹമ്മദ്(സ)യും പത്‌നി ഖദീജയും തമ്മിലുളള സ്‌നേഹമാണ് ഇതില്‍ പരാമര്‍ശിക്കുന്നതെന്നും പരാതിക്കാര്‍ തെറ്റിദ്ധരിച്ചതാണെന്നും പരാതിയില്‍ പറഞ്ഞു.
വാദം കേട്ട കോടതി കഴിഞ്ഞ ഫെബ്രുവരി 21 ന് കേസില്‍ നടപടികള്‍ സ്വീകരിക്കുന്നത് വിലക്കിയിരുന്നു. കണ്ണിറുക്കലും ചിരിയുമാണ് യുട്യൂബിലും മറ്റു സമൂഹ മാധ്യമങ്ങളിലും പ്രിയവാര്യര്‍ക്ക് വന്‍ പ്രശസ്തി നേടിക്കൊടുത്തത്. യുട്യൂബില്‍ ലക്ഷങ്ങളാണ് ഈ ഗാന രംഗം കണ്ടത്. പിന്നീട് വിവിധ രാജ്യക്കാരും ഈ ഗാനത്തെ അനുകരിച്ചു വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു.
റിയാദില്‍ ജോലി ചെയ്യുന്ന പി.എം.എ ജബ്ബാര്‍ കരുപ്പടന്നയാണ് ഈ ഗാനത്തിന്റെ രചയിതാവ്.