ബെയ്ജിഗ്- പള്ളി പൊളിക്കാന്‍ നടത്തിയ ശ്രമത്തെ തുടര്‍ന്ന് ചൈനയില്‍ ആയിരക്കണക്കിനു ഹൂയി മുസ്ലിംകള്‍ തെരുവിലിറങ്ങാന്‍ കാരണം പ്രാദേശിക ഉദ്യോഗസ്ഥരുടെ വീണ്ടുവിചാരമില്ലാത്ത നടപടിയാണെന്ന് ചൈനീസ് അധികൃതര്‍. എന്നാല്‍ അപൂര്‍വ ബഹുജന പ്രതിഷേധത്തിനു കാരണമായ സംഭവത്തില്‍ ആശങ്ക പരിഹരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
വടക്കുപടിഞ്ഞാറന്‍ മേഖലയിലെ വലിയ പള്ളി തകര്‍ക്കപ്പെടുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.
വെയിഷു പട്ടണത്തില്‍ മിനാരങ്ങളോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഗ്രാന്‍ഡ് മോസ്‌ക് തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ഈ മാസാദ്യം ആയിരങ്ങളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. മതം എങ്ങനെ ആചരിക്കണമെന്ന് പാര്‍ട്ടി നിര്‍ദേശിക്കുമെന്ന നിലപാടിനെതിരെ അപൂര്‍വ പ്രതിരോധത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്.
വെയിഷു പട്ടണത്തില്‍ മിനാരങ്ങളോടെ തല ഉയര്‍ത്തി നില്‍ക്കുന്ന ഗ്രാന്‍ഡ് മോസ്‌ക് തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ഈ മാസാദ്യം ആയിരങ്ങളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. മതം എങ്ങനെ ആചരിക്കണമെന്ന് പാര്‍ട്ടി നിര്‍ദേശിക്കുമെന്ന നിലപാടിനെതിരെ അപൂര്‍വ പ്രതിരോധത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്.
പ്രാദേശിക ഭരണകൂടം ലാഘവത്തോടെ കൈക്കൊണ്ട തീരുമാനമാണ് സംഭവത്തിനു കാരണമെന്നും ഇത് സംഭവിക്കാന്‍ പാടില്ലായിരുന്നുവെന്നും റീജ്യണല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുനൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്‌മെന്റ് ഡയരക്ടര്‍ ജനറല്‍ ബായി ഷാങ്‌ചെങ് പറഞ്ഞു. ഈ വകുപ്പാണ് ഇവിടെ മതകാര്യങ്ങള്‍ നിരീക്ഷിക്കുന്നത്.
സംഭവം പരിശോധിക്കാനും നേരാംവണ്ണം കൈകാര്യം ചെയ്യാനും പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൊത്തം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ചൈനയില്‍ ഇസ്ലാമിലേക്ക് മാറിയവരുടെ പുതിയ തലമുറയും വ്യാപാരികളായി ചൈനയിലേക്ക് വന്നവരും ഉള്‍ക്കൊള്ളുന്ന ന്യൂനപക്ഷമാണ് ഹൂയികള്‍. ഉയിഗൂര്‍ പോലുള്ള ചൈനയിലെ മറ്റു പ്രധാന മുസ്ലിം ഗ്രൂപ്പുകളില്‍നിന്ന് വ്യത്യസ്തമായി ചൈനീസ് സംസ്‌കാരത്തിലെ പല ആചാരങ്ങളും പിന്തുടരുന്നവരാണ് അവര്‍.
മതങ്ങളെ ചൈനാവല്‍ക്കരിക്കുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപിക്കുന്നതിനിടയിലാണ് വെയിഷു പ്രക്ഷോഭം. നിങ്ഷ്യയിലെ പാര്‍ട്ടി സെക്രട്ടറി മേഖലയില്‍ ഇല്ലാത്തതിനാലാണ് വിശദീകരണം വൈകിയതെന്നും വെയിഷുവിലെ ജനങ്ങളോട് നേരിട്ട് സംസാരിച്ച് പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ആവശ്യപ്പെട്ടതായും അധികൃതര്‍ പറഞ്ഞു.