Sorry, you need to enable JavaScript to visit this website.

വിജയ് ആരാധകര്‍ സ്ഥാപിച്ച കൊടിമരം നീക്കം ചെയ്തു, അനുമതി വാങ്ങിയില്ലെന്ന് പോലീസ്

ചെന്നൈ- എം.ജി.ആര്‍ നഗറില്‍ വിജയ് ആരാധകര്‍ സ്ഥാപിച്ച കൊടിമരം പോലീസ് നീക്കം ചെയ്തു. മുന്‍കൂര്‍ അനുമതി നേടിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചയാണ്.
ഫെബ്രുവരി രണ്ടിനാണ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി വിജയ് പ്രഖ്യാപിച്ചത്. കരിയറിലെ 69 ാമത്തെ സിനിമക്ക് ശേഷം രാഷ്ട്രീയത്തിലാവും ശ്രദ്ധയെന്നും വിജയ് അറിയിച്ചിട്ടുണ്ട്. തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള വിജയ് സിനിമയില്‍നിന്ന് വഴി മാറുന്നത് ആരാധകരെ വിഷമിപ്പിക്കുന്നുണ്ട്. പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം വിജയ് ആരാധകരെ ആദ്യമായി അഭിവാദ്യം ചെയ്ത സമയത്ത് ആയിരങ്ങളാണ് തടിച്ചുകൂടിയത്.
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി മത്സരിക്കില്ല. ഈ തെരഞ്ഞെടുപ്പില്‍ ആരെയും പിന്തുണക്കില്ലെന്ന് പറഞ്ഞ അദ്ദേഹം രണ്ട് വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണം പിടിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

 

Latest News