കൊച്ചി-സീരിയല്‍ രംഗത്ത് വളരെ ശ്രദ്ധനേടി സിനിമയിലെത്തിയ നടിയാണ് സ്വാസിക. അടുത്തിടെയായിരുന്നു താരത്തിന്റെ കല്യാണം. മോഡലും ടെലിവിഷന്‍ താരവുമായ പ്രേം ജേക്കബാണ് സ്വാസികയുടെ വരന്‍. തിരുവനന്തപുരത്ത് ബീച്ചില്‍ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
ഇവരുവരുടെയും വിവാഹം വളരെ ഗംഭീരമായാണ് നടന്നത്. ഇതിന്റെ നിരവധി വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ നടി പങ്കുവച്ച പൂള്‍ പാര്‍ട്ടി വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. അതിന്റെ താഴെ വന്ന ചില കമന്റുകള്‍ക്ക് സ്വാസിക മറുപടിയും നല്‍കിയിട്ടുണ്ട്. സിനിമാ - സീരിയല്‍ താരങ്ങളും ഇരുവരുടെയും അടുത്ത സുഹൃത്തുക്കളുമാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. സ്വാസികയും പ്രേമും പൂളിനുള്ളില്‍ ചുംബിക്കുന്നതും താരങ്ങള്‍ നൃത്തം ചെയ്യുന്നതും കാണാം. വീഡിയോ പങ്കുവച്ചതിന് പിന്നാലെ ചിലര്‍ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ടായിരുന്നു. അവര്‍ക്ക് നല്ല മറുപടിയും സ്വാസിക നല്‍കിയിട്ടുണ്ട്. 'വെള്ളമടി അനാശാസ്യം എല്ലാം ഒന്നിച്ചുള്ളൊരു പാക്കേജ്. 'എന്നാണ് ഒരാള്‍ കമന്റ് ഇട്ടത്. ഇതിന് 'അതെ' എന്ന് നടി മറുപടിയും നല്‍കിയിട്ടുണ്ട്. 'ഇത് മെഗാ സീരിയല്‍ ആണോ തീര്‍ന്നില്ലെ', 'എത്ര നാളത്തേക്ക് ഉണ്ടാകും' എന്നിങ്ങനെ നിരവധി വിമര്‍ശനങ്ങള്‍ വീഡിയോയ്ക്കെതിരെ ഉയരുന്നുണ്ട്. എന്നാല്‍ സ്വാസികയെ പിന്‍തുണച്ചും ആരാധകര്‍ രംഗത്തെത്തുന്നുണ്ട്. പലരും ആശംസകളും അറിയിക്കുന്നുണ്ട്.