ന്യൂദല്‍ഹി - രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് ഇന്ന് തുടക്കമാകും. ആദ്യം നടപ്പാക്കുന്നത് ഉത്തരാഖണ്ഡിലാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബി ജെ പി ഭരിക്കുന്ന മൂന്ന് സംസ്ഥാനങ്ങൡലങ്കിലും ഏക സിവില്‍ കോഡ് നടപ്പാക്കാനാണ് ബി ജെ പി നേതൃത്വത്തിന്റെ തീരുമാനം. ഏക സിവില്‍ കോഡ് ബില്‍ ചര്‍ച്ച ചെയ്യുന്നതിനായി ഉത്തരാഖണ്ഡ് നിയമസഭ ഇന്ന് ചേരും. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്താണ് ഏക സിവില്‍ കോഡ് ബില്‍ പാസാക്കുന്നത്. ചര്‍ച്ചയ്ക്കുശേഷം ഇന്ന് തന്നെ ബില്‍ പാസാക്കുമെന്നാണ് സൂചന. ഏക സിവില്‍ കോഡിന്റെ കരട് തയാറാക്കുന്നതിനായി നിയോഗിച്ച സമിതി നല്‍കിയ റിപ്പോര്‍ട്ട് ഇന്നലെ മന്ത്രിസഭ അംഗീകാരിച്ചിരുന്നു. ബില്‍ പസാകുന്നതോടെ ഏക സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡിലെ ഏക സിവില്‍ കോഡ് കൂടുതല്‍ സംസ്ഥാനങ്ങളില്‍ മാതൃകയാക്കാനുള്ള നിര്‍ദേശമാണ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്. ഗുജറാത്തിലും ഉടന്‍ തന്നെ ഏക സിവില്‍ കോഡ് നടപ്പിലാക്കിയേക്കും.