ദുബായ്- റീ എഡിറ്റ് ചെയ്‌തെങ്കിലും ഹൃത്വിക് റോഷനും ദീപിക പദുക്കോണും അഭിനയിച്ച 'ഫൈറ്റര്‍' യുഎഇയില്‍ റിലീസ് ചെയ്യില്ലെന്ന് റിപ്പോര്‍ട്ട്.റീഎഡിറ്റഡ് പതിപ്പ് യു.എ.ഇ മന്ത്രാലയം നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രം നിരോധിച്ചിരുന്നു.
ഷാറൂഖ് ഖാന്റെ പത്താന് ശേഷം സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ഫൈറ്റര്‍. ഹൃത്വിക് റോഷന്‍, ദീപിക പദുകോണ്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
ജനുവരി 25 ന് റിലീസിനെത്തിയ ചിത്രം 150 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെ നിരോധം വരുമാനത്തെ ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
10 ദിവസംകൊണ്ടാണ് ചിത്രം ഇന്ത്യയില്‍ നിന്ന്162 കോടി നേടിയത്. ആഗോളതലത്തില്‍ 277.25 കോടിയാണ് ഫൈറ്റര്‍ സമാഹരിച്ചിരിക്കുന്നത്. 82 കോടിയാണ് ഇതുവരെ വിദേശ കളക്്ഷന്‍. 22 കോടിയാണ് ഫൈറ്റര്‍ ആദ്യം ദിനം നേടിയത്.
ഹൃത്വിക് റോഷന്‍, ദീപിക പദുകോണ്‍ എന്നിവരെ കൂടാതെ അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എ ഷംഷേര്‍ പത്താനിയ എന്ന എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡ് ആണ് ദീപികയുടെ കഥാപാത്രം. രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.
അയാൾ കെട്ടിയാൽ മതിയായിരുന്നു; മറ്റൊരാളെ പൊക്കിപ്പറഞ്ഞ യുവതിയെ കൊന്ന് മൃതദേഹം വികൃതമാക്കി ഭർത്താവ്
ക്രിസ്ത്യന്‍ സമ്മേളനത്തില്‍ പങ്കെടുത്തു; അസമില്‍ രണ്ട് യു.എസ് ടൂറിസ്റ്റുകള്‍ക്ക് പിഴശിക്ഷ