ക്രിസ്ത്യന്‍ സമ്മേളനത്തില്‍ പങ്കെടുത്തു; അസമില്‍ രണ്ട് യു.എസ് ടൂറിസ്റ്റുകള്‍ക്ക് പിഴശിക്ഷ

തേസ്പൂര്‍-ടൂറിസ്റ്റ് വിസയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ അസമിലെ സോണിത്പൂര്‍ ജില്ലയില്‍ മത ചടങ്ങുകളില്‍ പങ്കെടുത്തതിന് രണ്ട് യുഎസ് പൗരന്മാര്‍ക്ക് പിഴ ചുമത്തിയതായി അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി ഒന്നിന് ഇവിടെയുള്ള ബാപ്റ്റിസ്റ്റ് ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലില്‍ നടന്ന മതസമ്മേളനത്തിലാണ് ഇവര്‍ പങ്കെടുത്തത്.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. മത സമ്മേളനത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയതിനാലാണ്  500 ഡോളര്‍ (ഏകദേശം 41,500 രൂപ) പിഴ ചുമത്തിയതെന്നും പോകാന്‍ അനുവദിച്ചുവെന്നും അധികൃതര്‍ പറഞ്ഞു.  
ജോണ്‍ മാത്യു ബൂണ്‍, മൈക്കല്‍ ജെയിംസ് ഫ് ളിഞ്ചം എന്നവരാണ് കസ്റ്റഡിയിലായതും പിഴ തുക അടച്ച് മോചിതരായതും.

 

Latest News