ന്യൂദല്‍ഹി- ഇസ്ലാം ഭീതിയും മുസ്ലിം വിരുദ്ധ ബോധവും വളര്‍ത്താന്‍ ആസൂത്രിത നടക്കുന്ന രാജ്യത്ത് നമസ്‌കരിക്കുന്നയാള്‍ക്ക് കുട ചൂടി നില്‍ക്കുന്ന സിഖുകാരന്റെ വീഡിയോയും ചിത്രങ്ങളും ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയ. തെരഞ്ഞെടുപ്പ് അടുത്തു വരവെ, വിദ്വേഷം വളര്‍ത്താനും ധ്രുവീകരണം ശക്തമാക്കാനും ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഇതു പോലൊരു ചിത്രം.
ജമ്മുവില്‍ നിന്നാണ് ആലിപ്പഴം പെയ്യുമ്പോള്‍ നമസ്‌കരിക്കുന്ന മുസ്ലിമിന് കുട ചൂടി നല്‍ക്കുന്ന സിഖുകാരന്റെ ചിത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതും സാഹോദര്യവും സൗഹാര്‍ദവും ആഗ്രഹിക്കുന്നവര്‍ ഏറ്റുപിടിച്ച് വൈറലാക്കിയതും.