മുംബൈ- ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞ് എക്കാലത്തേയും റെക്കോര്‍ഡ് തിരുത്തി താഴോട്ട്. ബുധനാഴ്ച കടുത്ത സമ്മര്‍ദ്ദത്തില്‍ വ്യാപാരം നടന്ന രൂപയുടെ മൂല്യത്തില്‍ 49 പൈസ ഇടിഞ്ഞ് ഒരു ഡോളറിന് 70.59 രൂപ എന്ന നിലയിലെത്തി. ക്രൂഡ് ഓയില്‍ വില വര്‍ധനയെ തുടര്‍ന്ന് ബാങ്കുകളിലും ഇറക്കുമതി രംഗത്തും പ്രത്യേകിച്ച് എണ്ണക്കമ്പനികളില്‍ നിന്നും ഡോളറിന് ഡിമാന്‍ഡ് കൂടിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്. മാസാവസാനം ഇറക്കുമതി രംഗത്തുണ്ടാകുന്ന ഡോളറിന്റെ ഡിമാന്റ് വര്‍ധനയാണ് രൂപയുടെ മൂല്യം ഇടിച്ചതെന്ന് സാമ്പത്തിക വിപണി നിരീക്ഷകന് റിഷഭ് മരു പറയുന്നു.