കേരളം ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍; വനിതാ എം.പിക്ക് പ്രശംസ

കേരളത്തിലെ പ്രളയക്കെടുതി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ വിശദീകരിച്ച വനിതാ എം.പി ഇന്ത്യക്കാരുടെ പ്രശംസ പിടിച്ചുപറ്റി. ഗ്രീന്‍വേ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.പി മിഷേല്‍ റോളണ്ടാണ് കേരളത്തില്‍ സമാനതകളില്ലാത്ത ദുരന്തം സമ്മാനിച്ച പ്രളയത്തെ കുറിച്ച് ജനപ്രതിനിധി സഭയില്‍ വിശദീകരിച്ചത്. കേരളത്തില്‍ വേരുകളുള്ള ധാരാളം പേര്‍ താമസിക്കുന്ന പ്രദേശമാണ് ഗ്രീന്‍വേ.

http://malayalamnewsdaily.com/sites/default/files/2018/08/29/michelle-rowland.jpg

കേരളം നേരിടുന്നത് നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ സഹായിക്കുകയാണെങ്കില്‍ തന്റെ പാര്‍ട്ടി പിന്തുണക്കുമെന്നും ലേബര്‍ പാര്‍ട്ടി എം.പിയായ അവര്‍ പറഞ്ഞു.
ദുരിതബാധിതരെ സഹായിക്കാന്‍ മലയാളികള്‍ ആരംഭിച്ച പദ്ധതികളെ പ്രകീര്‍ത്തിച്ച അവര്‍ കേരളത്തിനുള്ള തന്റെ പ്രാര്‍ഥനയും പിന്തുണയും അറിയിച്ചു.

 

 

Latest News