ചെന്നൈ- തന്റെ വീട്ടിൽ വാടകക്ക് താമസിക്കുന്ന യുവതിയെ രഹസ്യക്യാമറ സ്ഥാപിച്ച് ചിത്രീകരിച്ച ദന്തൽ വിദ്യാർത്ഥി അറസ്റ്റിൽ. വർഷങ്ങളായി ഭർത്താവിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ രഹസ്യരംഗങ്ങളാണ് പേനയിൽ ഘടിപ്പിച്ച രഹസ്യക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ചത്. കഴിഞ്ഞ ദിവസം മുറി വൃത്തിയാക്കുന്നതിനിടെയാണ് മുറിയിലുണ്ടായിരുന്ന പേനയിൽനിന്ന് ചുവന്ന ലൈറ്റ് പുറപ്പെടുന്നത് യുവതി ശ്രദ്ധിച്ചത്. പരിഭ്രാന്തയായ യുവതി ഇക്കാര്യം ഭർത്താവിനോട് പറയുകയും അവർ പേന പരിശോധിക്കുകയുമായിരുന്നു. യുവതി വസ്ത്രം മാറുന്നതിന്റെ നിരവധി രംഗങ്ങളാണ് ക്യാമറയിൽനിന്ന് കണ്ടെത്തിയത്. തുടർന്ന് ദമ്പതികൾ പോലീസിൽ പരാതി നൽകി.
കെട്ടിട ഉടമയുടെ മകൻ ഇബ്രാഹിം എന്ന ഡെന്റൽ വിദ്യാർത്ഥിയാണ് യുവതിയുടെ വീട്ടിൽ ചാര ക്യാമറ സ്ഥാപിച്ചതെന്ന് പോലീസ് പറഞ്ഞു. ഇബ്രാഹിമിനെ പിന്നീട് അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.