വാരാണസി - കോടതി ഉത്തരവിന് പിന്നാലെ ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദു വിഭാഗം പൂജ നടത്തി. ജില്ലാ മജിസ്ട്രേറ്റിന്റെയും പോലീസ് കമ്മീഷണറുടെയും സാന്നിധ്യത്തിലാണ് പൂജ നടന്നത്. പൂജ ആരംഭിക്കാന്‍ ക്രമീകരണമൊരുക്കാന്‍ ജില്ലാ ഭരണകൂടത്തിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാനപാലനത്തിന് നടപടി സ്വീകരിച്ചതായി വാരാണസി പോലീസ് കമ്മീഷണര്‍ അശോക് ജെയ്ന്‍ അറിയിച്ചു. കാശി വിശ്വനാഥ് ട്രസ്റ്റ് നിയോഗിച്ച പൂജാരിയാണ് പൂജ നടത്തിയത്. പള്ളിയുടെ താഴെ തെക്കുഭാഗത്തുള്ള നിലവറകളിലാണ് വാരാണസി കോടതി പൂജയ്ക്ക് അനുവാദം നല്‍കിയിരുന്നത്. ഹിന്ദു വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പള്ളിയുടെ ബേസ്മെന്റിലേക്കുള്ള പ്രവേശനം തടയുന്ന ബാരിക്കേഡുകള്‍ നീക്കംചെയ്യാന്‍ ക്രമീകരണം ചെയ്യണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പൂജ നടത്തുന്ന പ്രദേശത്ത് ഇരുമ്പ് വേലിക്കെട്ടി തിരിക്കാനും ജഡ്ജി എ.കെ വിശ്വശേര ഉത്തരവിട്ടു.