Sorry, you need to enable JavaScript to visit this website.

മുസ്‌ലിം പുരുഷനെ വിവാഹം കഴിക്കില്ലെന്ന് നടി ഉര്‍ഫി ജാവേദ്, കാരണം ഇതാണ്

അഭിനയ മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് ഉര്‍ഫി ജാവേദ്. ഇപ്പോള്‍ മോഡല്‍ രംഗത്താണ് സജീവം. 2021 ബിഗ് ബോസ് മത്സരാര്‍ത്ഥി ആയി താരം എത്തിയിട്ടുണ്ടായിരുന്നു. പക്ഷേ എട്ടാം ദിവസം ഗെയിമില്‍നിന്ന് പുറത്തു പോകേണ്ടി വന്നു. താരത്തെ ജനകീയമാക്കിയതില്‍ ബിഗ്‌ബോസ് റിയാലിറ്റി ഷോ വലിയ പങ്കുവഹിച്ചു.

മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് മോഡല്‍ ഫോട്ടോഷൂട്ടില്‍ ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കില്‍ തിളങ്ങി നില്‍ക്കുന്ന ഗ്ലാമര്‍ ഫോട്ടോകള്‍ ആണ് താരം കൂടുതലും ആരാധകര്‍ക്ക് വേണ്ടി പങ്കുവെക്കാറുള്ളത്. താരം സോഷ്യല്‍ മീഡിയ ശ്രദ്ധ പിടിച്ചു പറ്റുന്നത് തന്നെ വ്യത്യസ്തമായ വസ്ത്രധാരണം മൂലമാണ്.

ഈയിടെ നല്‍കിയ അഭിമുഖത്തില്‍ ഉര്‍ഫ് നടത്തിയ പരാമര്‍ശം ശ്രദ്ധ നേടിയിരുന്നു. ഒരിക്കലും ഒരു മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കില്ല എന്നാണ് താരം പറയുന്നത്. സ്ത്രീകള്‍ ഒരു പ്രത്യേക രീതിയില്‍ പെരുമാറണമെന്ന് ആഗ്രഹിക്കുന്നവരാണ് മുസ്‌ലിം പുരുഷന്മാരില്‍ ഭൂരിഭാഗവും എന്നതാണ് ഇതിന് കാരണമായി ഉര്‍ഫി പറയുന്നത്.

Latest News