Sorry, you need to enable JavaScript to visit this website.

285 വര്‍ഷം പഴക്കമുള്ള നാരങ്ങ 1780 ഡോളറിന് ലേലത്തില്‍ വിറ്റു

ലണ്ടന്‍ - 285 വര്‍ഷം പഴക്കമുള്ള നാരങ്ങ ഇംഗ്ലണ്ടില്‍ 1,780 ഡോളറിന് ലേലം ചെയ്തു. 19 ാം നൂറ്റാണ്ടിലെ ഒരു അലമാരയില്‍നിന്ന് കിട്ടിയതെന്ന് പറഞ്ഞാണ് ഒരു കുടുംബം നാരങ്ങ ലേലശാലയിലേക്ക് കൊണ്ടുവന്നതെന്ന് ഷ്രോപ്‌ഷെയറിലെ ബ്രെറ്റല്‍സ് ലേലക്കാര്‍ പറഞ്ഞു.
അടുക്കളയില്‍വെക്കുന്ന കിച്ചന്‍ കാബിനറ്റ് വില്‍പ്പനയ്ക്കായി ഫോട്ടോ എടുക്കുന്നതിനിടെയാണ് ഡ്രോയറിന്റെ പിന്‍ഭാഗത്ത് നാരങ്ങ കണ്ടെത്തിയത്.
'മിസ്റ്റര്‍ പിലു ഫ്രാഞ്ചിനി നവംബര്‍ 4, 1739 ല്‍ മിസ് ഇ. ബാക്സ്റ്ററിന് നല്‍കിയത്' എന്ന സന്ദേശം അതില്‍ രേഖപ്പെടുത്തിയിരുന്നു. പഴകിയ നാരങ്ങ വില്‍ക്കാന്‍ ലേല സ്ഥാപനം തീരുമാനിച്ചു. 1,780 ഡോളര്‍ ലഭിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ ഞെട്ടി. കിച്ചന്‍ കാബിനറ്റാകട്ടെ, വെറും 40 ഡോളറിനാണ് വിറ്റത്.

 

Latest News