സംവിധായകന്‍ ഷാജി കൈലാസിന്റെ രണ്ടാമത്തെ മകന്‍ റുഷി ഷാജി കൈലാസ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കാക്കിപ്പടയുടെ സംവിധായകന്‍ ഷെബി ചൗഘട്ടിന്റെ ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പിലാണ് റുഷി അഭിനയിക്കുന്നത്. പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വ്യത്യസ്ത പ്രമേയങ്ങള്‍ ഒരുക്കി ശ്രദ്ധയാകര്‍ഷിച്ച ഷെബിയുടെ നാലാമത്തെ ചിത്രമാണിത്. പ്ലസ്ടു, ബോബി എന്നിവയാണ് മറ്റ് ചിത്രങ്ങള്‍. ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ചിത്രീകരണം ആരംഭിച്ചത്. ഷാജി കൈലാസാണ് ഭദ്രദീപം തെളിയിച്ചത്.
ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ ആവസാനിപ്പിച്ച സുകുമാരക്കുറുപ്പ് നാല് ചെറുപ്പക്കാരെ ചേര്‍ത്ത് ഷോപ്പ് ആരംഭിക്കുന്നതാണ് കഥ. കുറുപ്പിന്റേയും ഗ്യാങ്ങിന്റേയും ജീവിതത്തിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും പറയുന്ന ത്രില്ലര്‍ ചിത്രമാണ് ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്. സൂര്യക്രിഷ്, വൈഷ്ണവ്, സിനോജ് വര്‍ഗീസ്, ടിനി ടോം, ജോണി ആന്റണി, ഇനിയ, സുജിത് ശങ്കര്‍, ശ്രീജിത്ത് രവി, ദിനേശ് പണിക്കര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഷെബിയുടെ കഥയ്ക്ക്
വി.ആര്‍.ബാലഗോപാല്‍ തിരക്കഥ രചിച്ചിരിക്കുന്നു. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് മെജോ ജോസഫാണ്. രജീഷ് രാമനാണ് ഛായാഗ്രഹണം.