കൊച്ചി- തെന്നിന്ത്യന്‍ നായികയും മലയാളിയുമായ ഷംന കാസിം (പൂര്‍ണ), മിഷ്‌കിന്‍, വിധാര്‍ത്ഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജി. ആര്‍ ആദിത്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡെവിള്‍'. ചിത്രം ഫെബ്രുവരി 2ന് തിയേറ്റര്‍ റിലീസിന് ഒരുങ്ങി.
വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളിലൂടെ തമിഴ് ചലച്ചിത്രലോകത്ത് തന്റേതായ ഇരിപ്പിടമുണ്ടാക്കിയ സംവിധായകനാണ് മിഷ്‌കിന്‍. അഭിനയ രംഗത്തും സജീവമാണ് അദ്ദേഹം. മിഷ്‌കിന്റെ സഹോദരന്‍ ജി. ആര്‍. ആദിത്യ ആദ്യമായി സംവിധാനം ചെയ്യുന്ന ഡെവിള്‍ നിര്‍മ്മിച്ചിരിക്കുന്നത് മാരുതി ഫിലിംസ്, എച്ച്. പിക്ചേഴ്സ് എന്നീ ബാനറുകളില്‍ ആര്‍. രാധാകൃഷ്ണന്‍, എസ്. ഹരി എന്നിവര്‍ ചേര്‍ന്നാണ്.
ഷംനാ കാസിം (പൂര്‍ണ), വിദാര്‍ഥ് എന്നിവരെ കൂടാതെ അദിത് അരുണ്‍, തരിഗണ്‍, ശുഭശ്രീ രായഗിരി എന്നിവരും മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. നോക്സ് സ്റ്റുഡിയോസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.
മിഷ്‌കിന്‍ സംഗീത സംവിധായകനായി അരങ്ങേറുന്ന ചിത്രം കൂടിയാണ് ഡെവിള്‍. ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും യഥാക്രമം കാര്‍ത്തിക് മുത്തുകുമാറും ഇളയരാജയും നിര്‍വ്വഹിക്കുന്നു. പി ആര്‍ ഒ: സതീഷ് കുമാര്‍, ശിവ എ. ഐ. എം, പി. ശിവപ്രസാദ്.