Sorry, you need to enable JavaScript to visit this website.

പതിനായിരം ഇന്ത്യന്‍ നിർമാണ തൊഴിലാളികള്‍ ഇസ്രായിലിലേക്ക് വരുന്നു, ഗൾഫിൽ ജോലി ചെയ്തവർക്ക് മുൻഗണന

ജറൂസലം- ഇസ്രായിലില്‍ നിര്‍മാണ മേഖല ജോലിക്കാരില്ലാതെ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്നുള്ള പതിനായിരം തൊഴിലാളികള്‍ അടുത്തയാഴ്ച മുതല്‍ എത്തിത്തുടങ്ങുമെന്ന് വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്. ഗാസ യുദ്ധത്തിനു പിന്നാലെയാണ് ഇസ്രായില്‍ തൊഴിലാളികളെ കിട്ടാതെ പ്രതിസന്ധിയിലായത്.
ഇന്ത്യക്കാരായ 10,000 തൊഴിലാളികള്‍ ആഴ്ചയില്‍ 700 മുതല്‍ 1,000 വരെ ബാച്ചുകളിലായി എത്തുമെന്ന് ഇസ്രായില്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ (ഐബിഎ) വൃത്തങ്ങള്‍ പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഗാസയില്‍ ഫലസ്തീനികള്‍ക്കെതിരായ യുദ്ധം, ഫലസ്തീന്‍ തൊഴിലാളികളുടെ പ്രവേശന നിരോധനം എന്നിവക്കു പുറമെ ആയിരക്കണക്കിന് വിദേശ തൊഴിലാളികള്‍ ഇസ്രായില്‍ വിട്ടതിനാലും  രാജ്യത്തെ നിര്‍മ്മാണ വ്യവസായം കടുത്ത പ്രതിസന്ധി നേരിടുകയാണ്. നിരവധി പദ്ധതികള്‍ റദ്ദാക്കിയതിനു പുറമെ പലതും പൂര്‍ത്തിയാക്കാനാകെ പാതിവഴിയില്‍ സ്തംഭിക്കുകയും ചെയ്തു.

ഇതാണ് നിലപാട്; തമിഴ്‌നാട്ടില്‍ സി.എ.എ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍

നിര്‍മാണ വ്യവസായത്തിലേക്ക് തൊഴിലാളികളെ ദ്രുതഗതിയില്‍ റിക്രൂട്ട് ചെയ്യുന്നതിനായി സര്‍ക്കാര്‍ അംഗീകരിച്ച സ്വകാര്യ റിക്രൂട്ട്‌മെന്റിന്റെ  ഭാഗമായാണ് തൊഴിലാളികള്‍ ഇസ്രായിലില്‍ എത്തുന്നത്. മെക്‌സിക്കോ, കെനിയ, മലാവി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളെയും കൊണ്ടുവരാന്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ശ്രമിക്കുകയാണ്. നിര്‍മാണ വ്യവസായത്തിലേക്ക് അരലക്ഷം തൊഴിലാളികളെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യ, ശ്രീലങ്ക, ഉസ്‌ബെക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ മൂന്നാഴ്ച മുമ്പ് തന്നെ തൊഴിലാളികളുടെ സ്‌ക്രീനിംഗ് ആരംഭിച്ചിരുന്നുവെന്നും ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  
ഇന്ത്യയില്‍നിന്ന് വരുന്ന തൊഴിലാളികളില്‍ പലരും മുമ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ നേരത്തെ ജോലി ചെയ്തവരായതിനാല്‍ വൈദഗ്ധ്യമുള്ളവരാണെന്നും ഭൂരിഭാഗവും ഇംഗ്ലീഷില്‍ നന്നായി സംസാരിക്കുന്നവരാണെന്നും  അറബി അറിയാമെന്നുത് മറ്റൊരു നേട്ടമാണെന്നും വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് കല്‍കലിസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

 

 

Latest News