കറാച്ചി- രാജ്യരഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷിക്കും 10 വർഷം തടവ് ശിക്ഷ വിധിച്ചു. ഇസ്ലാമാബാദിലെ പ്രത്യേക കോടതിയാണ് ഇന്ന് (ചൊവ്വ) വിധി പറഞ്ഞത്. 2022-ലാണ് ഇംറാൻ ഖാനെ പ്രധാനമന്ത്രി സ്ഥാനത്ത്‌നിന്ന് അട്ടിമറിയിലൂടെ പുറത്താക്കിയത്. പാക്കിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോടതി വിധി. ഇംറാൻ ഖാനെ മത്സരരംഗത്തുനിന്ന് തടയുന്നതിനാണ് കോടതി നീക്കം നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.