പ്രമുഖ തെന്നിന്ത്യന്‍ നടിയായ സായ് പല്ലവിയുടെ സഹോദരി പൂജയുടെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമായിരുന്നു. അനിയത്തിയുടെ വിവാഹമായിട്ടും സായി വിവാഹത്തിനോട് അനുകൂല നിലപാട് എടുത്തിട്ടില്ല. 31 കാരിയായ സായ് പല്ലവി വിവാഹ ജീവിതത്തിലേക്ക് കടക്കാത്തതിനെക്കുറിച്ച് ആരാധകര്‍ ചര്‍ച്ചയിലാണ്.
വിവാഹത്തെപ്പറ്റി സായിപല്ലവി മുന്‍പ് പറഞ്ഞത് ശ്രദ്ധേയമായിരുന്നു. 18 വയസുകാരിയായിരുന്നപ്പോള്‍ 23 ാം വയസില്‍ വിവാഹിതയാകുമെന്നും 30 വയസിനുള്ളില്‍ രണ്ട് കുട്ടികളുടെ അമ്മയാകുമെന്നും കരുതി. എംബിബിഎസ് പഠനത്തിന് മുമ്പാണ് അങ്ങനെ ചിന്തിച്ചത്. എന്നാല്‍ പിന്നീട് തീരുമാനം മാറ്റിയെന്നും സായ് പല്ലവി പറഞ്ഞു.
ഇപ്പോള്‍ തന്നെ സ്വയം മനസിലാക്കുകയാണെന്നും അടുത്തൊന്നും വിവാഹമുണ്ടാകില്ലെന്നും സായ് പല്ലവി വ്യക്തമാക്കി. സ്ത്രീകളെ ബഹുമാനിക്കുന്നയാള്‍ പങ്കാളിയായി വേണമെന്നാണ് സായ് പല്ലവി ആഗ്രഹിക്കുന്നത്. തമിഴ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസ്വാമിയും സായ് പല്ലവിയും വിവാഹിതരായെന്ന ഗോസിപ്പ് പ്രചരിച്ചിരുന്നു. ഇരുവരും മാലയിട്ട് നില്‍ക്കുന്ന ഫോട്ടോ സഹിതമാണ് വാര്‍ത്ത വന്നത്. വാര്‍ത്ത നിഷേധിച്ച് സായ് പല്ലവി രംഗത്ത് വന്നു. ഒരു സിനിമയുടെ പൂജാ ചടങ്ങില്‍ നിന്നുള്ള ഫോട്ടോയായിരുന്നു ഇത്.
കരിയറിലേക്കാണ് സായ് പല്ലവിയുടെ പൂര്‍ണശ്രദ്ധ. നായികാ പ്രാധാന്യമുള്ള സിനിമകള്‍ മാത്രമേ സായ് പല്ലവി ചെയ്യാറുള്ളൂ. അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ തെരഞ്ഞെടുക്കുന്ന നടി ഇന്റിമേറ്റ് രംഗങ്ങളോടും ഗ്ലാമറസ് വേഷങ്ങളോടും നോ പറയാറാണ് പതിവ്. പ്രേമം എന്ന മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സായി പല്ലവി പിന്നീട് രണ്ട് മൂന്ന് സിനിമകളില്‍ മാത്രമാണ് മലയാളത്തില്‍ പ്രത്യക്ഷപ്പെട്ടത്.