Sorry, you need to enable JavaScript to visit this website.

ഇസ്രായില്‍ നഗരങ്ങളില്‍ അപായ സൈറന്‍ മുഴങ്ങി, തലങ്ങും വിലങ്ങും റോക്കറ്റുകള്‍, ജനം പരക്കം പാഞ്ഞു

ടെല്‍ അവീവ്- റോക്കറ്റാക്രമണ ഭീതിയില്‍ ഇസ്രായില്‍. മധ്യ ഇസ്രായിലിലെ പ്രധാന നഗരങ്ങളില്‍ ഏതാനും മിനിറ്റുകള്‍ മുമ്പ് വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി.

റോക്കറ്റ്  ആക്രമണങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് ഈ ആഴ്ച ആദ്യമായി ടെല്‍ അവീവിലും മധ്യ ഇസ്രായിലിലെ മറ്റ് പ്രധാന നഗരങ്ങളിലും മുഴങ്ങി. റോക്കറ്റുകള്‍ പാഞ്ഞെത്തിയതോടെ, താമസക്കാര്‍ സുരക്ഷിത സ്ഥാനങ്ങള്‍ തേടി ഓടുന്നതായി വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.  റോക്കറ്റുകളെ അയണ്‍ ഡോം ഉപയോഗിച്ച് പ്രതിരോധിക്കുന്നുണ്ട്.
അയണ്‍ ഡോം പ്രതിരോധ സംവിധാനം സജീവമാണെന്ന് സൂചിപ്പിക്കുന്ന പൊട്ടിത്തെറികള്‍ കേള്‍ക്കുന്നതായി ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റോക്കറ്റ് ആക്രമണം തടയാന്‍ ഈ സംവിധാനം 90 ശതമാനം ഫലപ്രദമാണെന്ന് ഇസ്രായില്‍ പറയുന്നു.

 

Latest News