മാണ്ഡ്യ- ദേശീയ പതാക മാത്രം ഉയര്‍ത്താന്‍ അനുമതിയുള്ള 108 അടി ഉയരമുള്ള കൊടിമരത്തില്‍ സ്ഥാപിച്ച ഹനുമാന്‍ പതാക അധികൃതര്‍ അഴിച്ചു മാറ്റി. സംഘര്‍ഷ ശ്രമവുമായി ഹിന്ദുത്വ വാദികള്‍.
കെരഗോഡുവില്‍ പഞ്ചായത്ത് സ്ഥലത്തുള്ള കൊടിമരത്തിലാണ് ഹിന്ദുത്വവാദികള്‍ ഹനുമാന്‍ പതാക ഉയര്‍ത്തി സംഘര്‍ഷത്തിന് ബോധപൂര്‍വ്വം ശ്രമം നടത്തിയത്. ദേശീയ പതാക മാത്രമേ കൊടിമരത്തില്‍ സ്ഥാപിക്കാവു എന്ന നിബന്ധന ഉണ്ടായിരുന്നു. അവിടെയാണ് ഹനുമാന്റെ ചിത്രമുള്ള പതാക ഉയര്‍ത്തിയത്. സംഭവം വിവാദമായതോടെ ജില്ലാ ഭരണകൂടം ഇടപെട്ട് ഹനുമാന്‍ പതാക അഴിച്ചു മാറ്റുകയും ദേശീയ പതാക ഉയര്‍ത്തുകയുമായിരുന്നു.
ദേശീയ പതാക ഉയര്‍ത്തിയതോടെ ബി. ജെ. പി, ജെ. ഡി. എസ് പ്രതിപക്ഷ കക്ഷികള്‍ കോണ്‍ ഗ്രസ് സര്‍ക്കാറിനെതിരെ രംഗത്തെത്തി.
സംഘര്‍ഷ സ്ഥലത്ത് അധികൃതര്‍ സുരക്ഷ ശക്തമാക്കി. കൊടിമരത്തിന് ചുറ്റും ബാരിക്കേഡും സ്ഥാപിക്കുകയും സി. സി. ടി. വി ക്യാമറകളും സ്ഥാപിച്ചു.