മുബൈ- ഇന്ത്യയില്‍ ഡീസൽ വിലയിൽ റെക്കോർഡ്. പെട്രോളിനും വന്‍വിലക്കയറ്റം. 85.47 രൂപയാണ് ഒരു ലിറ്റർ പെട്രോളിന് മുംബൈയിൽ വില. ഡീസലിന് 73.90 രൂപയും. ദൽഹിയിൽ ഡീസലിന് 69.61, കൊൽക്കത്തയിൽ 72.46, ചെന്നൈയിൽ 73.54 എന്നിങ്ങനെയാണ് വില.
പെട്രോളിന് 78.05 രൂപയാണ് ദൽഹിയിലെ വില. കൊൽക്കത്തയിൽ 80.98 രൂപയും ചെന്നൈയിൽ 81.9 രൂപയും.
ഇന്ത്യൻ ഓയിൽ അധികൃതർ നൽകുന്ന വിവരമനുസരിച്ച് 19.48 രൂപ എക്സൈസ് ഡ്യൂട്ടിയും വാറ്റ് 16.56 രൂപയും ഡീലർ കമ്മീഷൻ 3.61 രൂപയുമാണ് ഈടാക്കുന്നത്. ഇപ്പോൾ ഈടാക്കുന്നതിന്റെ പകുതി വില പോലും ഇന്ധനങ്ങൾക്ക് യഥാർത്ഥ വിലയില്ല. നാൽപത് രൂപക്കടുത്താണ് യഥാർത്ഥ ഇന്ധനവില. വൻ നികുതികൾ ചേർത്താണ് വില ഇരട്ടിയിലധികമായത്.