കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നിതീഷ് കുമാറിനൊപ്പമില്ല, 19 എം.എല്‍.എമാരും ഹാജര്‍

ന്യൂദല്‍ഹി- ബിഹാറില്‍  നിതീഷ്‌കുമാറിന്റെ ചാഞ്ചാട്ടത്തിനൊപ്പം ചില കോണ്‍ഗ്രസ്സ് എം എല്‍എാരും കളംമാറുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. നിതീഷ്‌കുമാറിന്റെ നാടകം നടക്കുന്നതിനിടെ ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അഖിലേഷ് സിംഗ് വിളിച്ചുചേര്‍ത്ത നിയമസഭ കക്ഷി യോഗത്തില്‍ കോണ്‍ഗ്രസ്സിന്റെ പത്തൊമ്പത് എം എല്‍ എമാരും പങ്കെടുത്തു. അതേസമയം, കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ  ഭാരത് ജോഡോ യാത്ര  വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനെന്ന പേരില്‍ വിളിച്ച യോഗത്തില്‍ പത്ത് എം എല്‍ എമാര്‍ മാത്രമാണ് പങ്കെടുതതത്.  ഒമ്പത് പേര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നില്ല. ജെ.ഡി.യു എം.എല്‍.എമാര്‍ക്കൊപ്പം ചില കോണ്‍ഗ്രസ് എം എല്‍ എമാര്‍കൂടി എന്‍ഡിഎയിലേക്ക് ചേക്കേറുമെന്ന് നിതീഷ്‌കുമാര്‍ പക്ഷം അവകാശപ്പെടുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസ് എം എല്‍ എമാര്‍ കളം മാറുമെന്ന അഭ്യൂഹവും ശക്തമായി. എന്നാല്‍, പാര്‍ട്ടിയുടെ എം എല്‍ എമാര്‍ എങ്ങോട്ടും പോകില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നു കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം വിളിച്ച് പത്തൊമ്പത് എം എല്‍ എമാരേയും എത്തിച്ചത്. നിതീഷ് കുമാറിന്റെ എന്‍ഡിഎ സഖ്യസര്‍ക്കാറിനെ തകര്‍ക്കാന്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ നേതൃത്വത്തില്‍ ചില അണിയറ നീക്കങ്ങള്‍ നടക്കുന്നതായും റിപോര്‍ട്ടുകളുണ്ട്. ജെഡിയുവില്‍ അടക്കമുള്ള അസതൃപ്തരെ ലക്ഷ്യമിട്ടും ചെറുപാര്‍ട്ടികളേയും സ്വന്തന്ത്രന്‍ ഉള്‍പ്പെടെയുള്ളവരേയും കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളുമാണ് അണിയറയില്‍ നടക്കുന്നത്. അതേസമയം, സ്വതന്ത്ര അംഗത്തെയടക്കം മന്ത്രിസഭയില്‍ എടുത്തുള്ള നീക്കം നിതീഷ്-ബിജെ പി സഖ്യവും ശ്രമിക്കുന്നുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News