Sorry, you need to enable JavaScript to visit this website.

ആലോചിച്ചിട്ടുണ്ടോ, നിങ്ങളുടെ മരണാനന്തരം ഡിജിറ്റല്‍ ലോകത്തെ അവശേഷിപ്പുകള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്

സ്വത്തുക്കള്‍ മാത്രമല്ല ഓരോരുത്തരുടേയും മരണശേഷം അവശേഷിപ്പുകളും അവര്‍ തങ്ങളുടെ പിന്‍തലമുറയ്‌ക്കോ വേണ്ടപ്പെട്ടവര്‍ക്കോ സ്‌നേഹിതര്‍ക്കോ ആയി വിട്ടേച്ചു പോകുന്നുണ്ട്. വീടും സ്ഥലവും പണവും ബാങ്ക് ബാലന്‍സും കടവും നല്ല പേരും ചീത്തപ്പേരുമെല്ലാം മരിച്ചയാളുടെ അനന്തരാവകാശികള്‍ പങ്കിട്ടെടുക്കുമെന്നത് ലോകസത്യമാണ്. 

ഇതിനിടയില്‍ നിങ്ങളുടെ ഡിജിറ്റല്‍ ജീവിതം എങ്ങനെ പങ്കുവെക്കപ്പെടുമെന്ന് ആലോചിച്ചിട്ടുണ്ടോ. എല്ലാവരും ഡിജിറ്റലായ ലോകത്ത് മരിച്ചു പോകുന്നവരെല്ലാം തങ്ങളുടെ അവകാശികള്‍ക്കായി ഡിജിറ്റല്‍ ജീവിതവും അനന്തരമായി നല്‍കുന്നുണ്ട്. ചിലത് അവകാശികള്‍ തിരിച്ചറിയുന്നില്ല, ചിലത് ഇനിയൊരിക്കലും അതിലേക്കൊരു യാത്ര വേണ്ടെന്ന തീരുമാനത്തില്‍ ഉപേക്ഷിക്കപ്പെടുന്നു. എങ്ങനെയായാലും ഭൂമി ഉപേക്ഷിച്ചു പോയവന്റെ ഡിജിറ്റല്‍ ജീവിതം ബാക്കി കിടപ്പുണ്ടാകും. ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ട്വിറ്ററും ത്രെഡ്‌സും ഉള്‍പ്പെടെയുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളും ഇടക്കെങ്കിലും അയാളെ ഓര്‍മിപ്പിച്ചേക്കും. 


ഒഴിവാക്കിയ നടിയെ തന്നെ ബോളിവുഡ് താരം വീണ്ടും വിവാഹം ചെയ്യുന്നു


തങ്ങളുടെ മരണത്തിന് ശേഷം ഡിജിറ്റല്‍ ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ പരിപാലിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നുണ്ടോ. ജീവിച്ചിരിക്കുന്ന നിങ്ങള്‍ക്ക് ഡിജിറ്റല്‍ ലോകം നിങ്ങളുടേതാക്കി സൂക്ഷിച്ചു വെക്കാനാവും. പക്ഷേ, മരിച്ച നിങ്ങളുടെ ഡിജിറ്റല്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് മാത്രമല്ല നിങ്ങളുടെ ബന്ധങ്ങള്‍ക്കും ഇടപെടാനായെന്ന് വരില്ല. അതുകൊണ്ട് ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരിച്ചതിന് ശേഷമുള്ള ഡിജിറ്റല്‍ ജീവിതത്തെ ക്രമപ്പെടുത്തി വെക്കുന്നതായിരിക്കും ഉത്തമം. 

ഇമെയിലുകള്‍, സോഷ്യല്‍ മീഡിയകള്‍, ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ തുടങ്ങി ഡിജിറ്റല്‍ ലോകത്ത് നിങ്ങള്‍ അവശേഷിപ്പിക്കുന്ന ഓര്‍മ്മകളും പൈതൃകവും പരിപാലിക്കുന്നതും പുതിയ കാലത്തെതലവേദനയാണ്. ജീവിത കാലത്തുതന്നെ സ്വന്തം ഡിജിറ്റല്‍ പൂന്തോട്ടമുണ്ടാക്കിയവര്‍ ഭാഗ്യവാന്മാര്‍. 

നിങ്ങളുടെ ഡിജിറ്റല്‍ സാന്നിധ്യം ഒരു സ്റ്റോറിയായി കരുതുക. ഇവയെല്ലാം ഫേസ്ബുക്ക്, ഇമെയില്‍, ക്ലൗഡ് സ്റ്റോറേജ് എന്നിങ്ങനെ വിവിധ പ്ലാറ്റ്ഫോമുകളില്‍ വ്യാപിച്ച് നിങ്ങളുടെ ജീവിതത്തിന്റെ ചിത്രം വരയ്ക്കുന്നു. നിങ്ങളുടെ ജീവിതകഥകളുടെ ഒരു ലൈബ്രറിയായി നിങ്ങളുടെ ഡിജിറ്റല്‍ മരണാനന്തര ജീവിതത്തെ സങ്കല്‍പ്പിക്കുക, നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ അത് ക്യൂറേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക.

ഡിജിറ്റല്‍ കാത്തുവെയ്പിനും വേണം ശരിയായ അന്തരാവകാശി. ഒരു ഡിജിറ്റല്‍ വില്‍പത്രം സൃഷ്ടിക്കുന്നത് ഒരു നിധി ഭൂപടം വരയ്ക്കുന്നതിന് തുല്യമാണ്. നിങ്ങളുടെ ഇഷ്ടാനുസരണം ഈ ഇടങ്ങള്‍ പരിപാലിക്കാന്‍ പിന്തുടര്‍ച്ചക്കാരെ അത് സഹായിച്ചേക്കും. 

നിങ്ങളുടെ ഇടപെടലുകളുടെ ഡയറിയാണ് സോഷ്യല്‍ മീഡിയ. ലോകത്തിനുള്ള നിങ്ങളുടെ സ്വകാര്യ കത്തുകളാണ് ഇമെയിലുകള്‍. ഡിജിറ്റല്‍ യാത്രയുടെ കാല്‍പ്പാടുകളാണ് ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍. നിങ്ങളുടെ വിലയേറിയ ഓര്‍മകളുടെ നിലവറയാണ് ക്ലൗഡ് സ്റ്റോറേജ്. 

സ്വന്തമായി നിയമങ്ങളുള്ള രാജ്യം പോലെ ഓരോ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനും അതിന്റേതായ നിയമങ്ങളുണ്ട്. 

നിങ്ങളുടെ രഹസ്യങ്ങള്‍ സുരക്ഷിതമാക്കുകയും  ലോഗിന്‍ കീകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പാസ്വേഡ് മാനേജര്‍മാര്‍ ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്. ഡിജിറ്റല്‍ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ആരെയെങ്കിലും തിരഞ്ഞെടുക്കുകയും വേണം. ഓരോ പ്ലാറ്റ്ഫോമിന്റെയും നിയമങ്ങള്‍ മനസ്സിലാക്കി വേണം കാര്യങ്ങളുടെ തയ്യാറെടുപ്പുകള്‍ നടത്താന്‍. 

നിങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സ്മരണയ്ക്കായി സന്ദര്‍ശിക്കുന്ന ഗ്യാലറികളായിരിക്കും നിങ്ങളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍. 

വീട് പോലെ സംരക്ഷിക്കണം ഡിജിറ്റല്‍ ജീവിതവും. ശക്തമായ പാസ്വേഡുകള്‍ ഉപയോഗിച്ചും പങ്കിടുന്ന കാര്യങ്ങളില്‍ ജാഗ്രത പാലിക്കുകയും ചെയ്യുന്നതോടൊപ്പം എന്താണ് കൈമാറേണ്ടതെന്നും ഏതാണ് പൂട്ടേണ്ടതെന്നും തീരുമാനിക്കേണ്ടതുമുണ്ട്. ഐഡന്റിറ്റി മോഷണത്തിനും ദുരുപയോഗത്തിനും എതിരെയുള്ള സംരക്ഷണം വളരെ പ്രധാനമാണ്.

അനന്തരം ഡിജിറ്റല്‍ ലോകത്തെ കാത്തുവെക്കാന്‍ ഫേസ്ബുക്ക് പോലുള്ളവ സൗകര്യമൊരുക്കുന്നുണ്ട്.

Latest News