ഹൈദരാബാദ്- ബോളിവുഡ് താരം ഗുല്‍ഷന്‍ ദേവയ്യ മുന്‍ഭാര്യ കല്ലിറോയിയുമായി വീണ്ടും പ്രണയത്തില്‍. വേര്‍പിരിയല്‍ നിര്‍ണായകമായിരുന്നുവെന്നും പക്ഷേ, ഇപ്പോള്‍ കുറേ കാര്യങ്ങള്‍ പഠിച്ചുവെന്നും ഗുല്‍ഷന്‍ ദേവയ്യ പറയുന്നു. ആ സാഹചര്യങ്ങള്‍ ഇനി ആവര്‍ത്തിക്കില്ല. രണ്ടുപേരും വ്യക്തിപരമായി വളര്‍ന്നുവെന്നും മെച്ചപ്പെട്ട നിലപാടുകളിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. വ്യക്തി ജീവിതയും പ്രൊഫഷണല്‍ ജീവിതവും സന്തുലിതമായി കൊണ്ടുപോകുക പ്രധാനമാണ്. നേരത്തെ ബന്ധം തകര്‍ത്തതില്‍ ബാലന്‍സില്ലായ്മ വലിയ പങ്കുവഹിച്ചെന്നും ഗുല്‍ഷന്‍ ദേവയ്യ പറയുന്നു.
2012ല്‍ വിവാഹിതരായ ഗുല്‍ഷനും കല്ലിറോയിയും എട്ട് വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം 2020ലാണ് വിവാഹമോചിതരായത്. പ്രണയത്തിനു വീണ്ടും ജീവന്‍വെച്ച കാര്യവും വീണ്ടും വിവാഹിതരാകുമെന്ന കാര്യവും ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് നടന്‍ തുറന്നു പറഞ്ഞത്. വേര്‍പിരിയല്‍ നിര്‍ണായകമായിരുന്നുവെന്നും ഭിന്നതകളേയും വിള്ളലുകളേയും എങ്ങനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാമെന്ന് ഈ വേര്‍പിരിയല്‍ പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അധികൃതര്‍ ഉണരുമ്പോഴേക്കും ഗായികയുടെ നഗ്നചിത്രങ്ങള്‍ ലക്ഷങ്ങളിലെത്തി, ഭയാനകം
ഞങ്ങള്‍ രണ്ടുപേരും പരസ്പരം സ്‌നേഹിക്കുന്നു, ആഴത്തിലുള്ള ഒരു ബന്ധമുണ്ട്, അത് ഇപ്പോഴും ഭദ്രമാണ്. പലതരം സാഹചര്യങ്ങള്‍ കാരണം ഞങ്ങള്‍ക്ക് ഇത് ആദ്യം പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല, എന്നാല്‍ ഞങ്ങളുടെ സാഹചര്യങ്ങള്‍ ഇപ്പോള്‍ പഴയതുപോലെയല്ല. ഞാന്‍ എന്നെ നന്നായി മനസ്സിലാക്കുന്നു. ഒരു വ്യക്തിയെന്ന നിലയിലും പ്രൊഫഷണല്‍ എന്ന നിലയിലും കൂടുതല്‍ സുരക്ഷിതനാണ്. ആശയവിനിമയം നടത്താനും സ്വീകരിക്കാനും നന്നായി പഠിച്ചു. എനിക്ക് ഇപ്പോള്‍ കൂടുതല്‍ ക്ഷമയുണ്ട്. കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും മൊത്തത്തില്‍ കുറേയറെ വളര്‍ന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കല്ലിറോയുമായുള്ള ബന്ധം വീണ്ടും എങ്ങനെ രൂപപ്പെട്ടുവെന്ന ചോദ്യത്തിന് സാഹചര്യങ്ങള്‍ മുമ്പത്തേക്കാള്‍ അനുകൂലമായെന്നും ഞങ്ങള്‍ വീണ്ടും ഡേറ്റിംഗ് ആരംഭിച്ചുവെന്നുമായിരുന്നു മറുപടി. ഇപ്പോള്‍ ഒരുമിച്ചു പോകാന്‍ നല്ല റെസ്‌റ്റോറന്റുകള്‍ കണ്ടെത്തുന്നതിനു പുറമെ ഒഅവധിക്കാലം ആഘോഷിക്കാന്‍ നല്ല സ്ഥലങ്ങള്‍ നോക്കുകയാണെന്നും ഗുല്‍ഷന്‍ പറഞ്ഞു. നിലവിലെ അവസ്ഥയെക്കുറിച്ച് അമിതമായി ചിന്തിക്കാതിരിക്കാന്‍ രണ്ടുപേരും ശ്രദ്ധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ അവാര്‍ഡ് ജേതാവായ ചലച്ചിത്ര നിര്‍മ്മാതാവ് കൗശല്‍ ഓസ സംവിധാനം ചെയ്ത 'ലിറ്റില്‍ തോമസ്' എന്ന ചിത്രത്തിലെ മികച്ച പ്രകടനവുമായി ഗുല്‍ഷന്‍ ദേവയ്യ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്.