Sorry, you need to enable JavaScript to visit this website.

ഭര്‍ത്താവിന്റെ കുടുംബമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഭാഗ്യ സുരേഷ്

തിരുവനന്തപുരം - വിവാഹശേഷം ഭര്‍ത്താവുമൊത്തുള്ള ചിത്രം പങ്കുവെച്ച് നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ്. ഭര്‍ത്താവ് ശ്രേയസ് മോഹനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് ഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
വര്‍ഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്ന ഭാഗ്യയും ശ്രേയസും കുറച്ച് ദിവസം മുമ്പാണ് വിവാഹിതരായത്. മാവേലിക്കര സ്വദേശികളായ മോഹന്റേയും ശ്രീദേവിയുടേയും മകനായ ശ്രേയസ് ബിസിനസുകാരനാണ്.
വിവാഹ റിസപ്ഷന്റെ ലെഹങ്ക ധരിച്ചെടുത്ത സെല്‍ഫിയും പച്ച സെറ്റ് മുണ്ടിലുള്ള ചിത്രവും ഇതിനൊപ്പമുണ്ട്. അമ്മ രാധികക്കൊപ്പമുള്ള സെല്‍ഫിയും സുരേഷ് ഗോപിയും രാധികയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രവും ഭാഗ്യ പങ്കുവെച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വിവാഹം സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു.


വിവാഹമോചനം പലതും പഠിപ്പിച്ചു; ഗുല്‍ഷനും കല്ലിറോയിയും വീണ്ടും പ്രണയത്തില്‍


 

Latest News