Sorry, you need to enable JavaScript to visit this website.

VIDEO: കൊച്ചിയില്‍ പുതിയ വീട്, ആഹ്ലാദത്തില്‍ അനുശ്രീ

കൊച്ചിയില്‍ പുതിയ വീട് സ്വന്തമാക്കിയതിന്റെ ആഹ്ലാദത്തില്‍ നടി അനുശ്രീ. ഗൃഹപ്രവേശ ചടങ്ങിന് സിനിമാ മേഖലയിലെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും എത്തി. ദിലീപ്, ഉണ്ണി മുകുന്ദന്‍, ശിവദ, അദിതി രവി, ഗ്രേസ് ആന്റണി, നിഖില വിമല്‍, നിരഞ്ജന അനൂപ്, ആര്യ ബാബു, സുരഭി ലക്ഷ്മി, നമിത പ്രമോദ്, അപര്‍ണ ബാലമുരളി, അനന്യ, ലാല്‍ ജോസ് കഴിഞ്ഞ ദിവസം വിവാഹിതരായ സ്വാസികയും പ്രേംജേക്കബും തുടങ്ങി നിരവധി പേര്‍ ചടങ്ങിനെത്തി. വീഡിയോ അനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.

എന്റെ ഏറ്റവും പ്രിയപ്പെട്ടവര്‍ക്കൊപ്പം എന്റെ പുതിയ വീട്ടില്‍ മനോഹരമായ സായാഹ്നം പങ്കുവയ്ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണ്. ഇനിയുള്ള കാലം മുഴുവന്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു ദിനം. പ്രിയപ്പെട്ടവര്‍ക്ക് -നന്ദി വീഡിയോക്ക് ഒപ്പം അനുശ്രീ കുറിച്ചു. അനുശ്രീ നായര്‍, എന്റെ വീട് എന്ന് വീടിന് മുന്നിലെ നെയിംപ്ലേറ്റില്‍ എഴുതിയിട്ടുണ്ട്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചിയില്‍ ഒരു ഫ്‌ളാറ്റും അനുശ്രീ വാങ്ങിയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anusree Nair (@anusree_luv)

Latest News