Sorry, you need to enable JavaScript to visit this website.

ഹൂത്തികളുടെ ആക്രമണത്തിൽ തകർന്ന കപ്പലിൽനിന്നുള്ള വീഡിയോ

ന്യൂദൽഹി- ഏദൻ കടലിൽ ഹൂത്തികളുടെ ആക്രമണത്തിൽ തകർന്ന എം.വി മാർലിൻ ലുവാണ്ട എന്ന ചരക്കുകപ്പലിൽനിന്നുള്ള വീഡിയോ പുറത്തുവിട്ടു. ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ് വിശാഖപട്ടണം കപ്പലിലെ തീയണക്കുന്നതിന്റെ ദൃശ്യമാണ് നേവി പുറത്തുവിട്ടത്. കപ്പലിലെ മുഴുവൻ ജീവനക്കാരെയും ഇതോടകം രക്ഷിച്ചു. 
കഴിഞ്ഞ ദിവസം ഏദൽ കടലിൽനിന്നും ലഭിച്ച അപായ സന്ദേശത്തെ തുടർന്നാണ് ഇന്ത്യയുടെ ഗൈഡഡ് മിസൈൽ വാഹക കപ്പലായ ഐ.എൻ.എസ് വിശാഖപട്ടണത്തെ ഇന്ത്യൻ നേവി അപകട മേഖലയിലേക്ക് അയച്ചത്. 22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് പൗരനുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഹൂത്തികൾ ഏറ്റെടുത്തിട്ടുണ്ട്. ഏദനിൽ 'ബ്രിട്ടീഷ് എണ്ണക്കപ്പൽ മാർലിൻ ലുവാണ്ട' യെ ലക്ഷ്യമാക്കി തങ്ങളുടെ നാവിക സേന ഒരു ഓപ്പറേഷൻ നടത്തിയതായി ഹൂത്തികൾ അവകാശപ്പെട്ടു. ആക്രമണം അമേരിക്കയും സ്ഥിരീകരിച്ചിട്ടുണ്ട്.
 

Latest News