പട്‌ന- ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെക്കില്ലെന്ന് റിപ്പോര്‍ട്ട്. പകരം ആര്‍.ജെ.ഡി മന്ത്രിമാരെ പുറത്താക്കി ബി.ജെ.പി മന്ത്രിമാരെ ഉള്‍പ്പെടുത്തും. ഇതുസംബന്ധിച്ച് ബി.ജെ.പി ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്.
ജെ.ഡി.യുവും ബി.ജെ.പിയും ലോക്‌സഭാ സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇന്ന് രാത്രി നിതീഷ് രാജിവെക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മുന്നണി മാറുമ്പോള്‍ മന്ത്രിസഭ രാജിവെച്ച് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതാണ് കീഴ്‌വഴക്കം. എന്നാല്‍ രാജിവെക്കാതെ എങ്ങനെ പുതിയ സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കുമെന്ന ചോദ്യമുണ്ട്. എന്നാല്‍ ബി.ജെ.പി എം.എല്‍.എമാരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് നല്‍കുന്നതോടെ പ്രശ്‌നം പരിഹരിക്കുമെന്നാണ് നിതീഷുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.ഞായര്‍ രാവിലെ 10 മണിക്ക് ജനതാദള്‍-യു എം.എല്‍.എമാരുടെ നിര്‍ണായക യോഗം ചേരുന്നുണ്ട്. മുഖ്യമന്ത്രിയുടെ വസതിയില്‍ ഇതേസമയം തന്നെ എന്‍.ഡി.എ യോഗവും ചേരുമെന്ന് റിപ്പോര്‍ട്ടുണ്ട്.
നാടുവിട്ടതോടെ ഭാര്യക്ക് രണ്ട് ബന്ധുക്കളുമായി അവിഹിതം; സൗദിയിലുള്ള ഭര്‍ത്താവിന് സഹിച്ചില്ല