Sorry, you need to enable JavaScript to visit this website.

ടീം ലാലു പ്രസാദ് കണക്കുകൂട്ടുന്നു, എട്ട് പേര്‍ കൂടി ഉണ്ടെങ്കില്‍ നിതീഷിന് തടയിടാം.. നീക്കം സജീവം

പട്‌ന- ബീഹാറില്‍ ജെ.ഡി.യുവും ആര്‍.ജെ.ഡിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്കും മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഭരണ സഖ്യം അവസാനിപ്പിക്കുമെന്ന ഊഹാപോഹങ്ങള്‍ക്കും ഇടയില്‍ കേവല ഭൂരിപക്ഷമായ 122 ല്‍ എത്താനുള്ള തീവ്രശ്രമം ലാലുപ്രസാദ് യാദവ് ക്യാമ്പ് ആരംഭിച്ചു.
ആര്‍.ജെ.ഡിക്ക് 122ല്‍ എത്താനും സര്‍ക്കാര്‍ നിലനിര്‍ത്തുമെന്ന് ഉറപ്പാക്കാനും എട്ട് എം.എല്‍.എമാര്‍കൂടി വേണ്ടിവരുമെന്നാണ് കണക്ക്.
മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ക്യാമ്പിലെ നാല് എം.എല്‍.എമാര്‍, എ.ഐ.എം.ഐ.എമ്മിലെ ഒരു നിയമസഭാംഗം, മറ്റൊരു സ്വതന്ത്ര എം.എല്‍.എ എന്നിവരിലാണ് ആര്‍.ജെ.ഡിയുടെ പ്രതീക്ഷ. എങ്കിലും 122 എന്ന മാന്ത്രിക സംഖ്യയിലെത്താന്‍ ആര്‍.ജെ.ഡിക്ക് രണ്ട് എം.എല്‍.എമാര്‍ കൂടി ആവശ്യമാണ്.

243 നിയമസഭകളിലെ നിലവിലെ അംഗബലം ഇങ്ങനെയാണ്.
     ആര്‍.ജെ.ഡി: 79
     ബി.ജെ.പി: 78
     ജെ.ഡി(യു): 45
     കോണ്‍ഗ്രസ്: 19
     ഇടത് കക്ഷികള്‍: 16
     എച്ച്.എ.എം : 4
     എഐഎംഐഎം: 1
     സ്വതന്ത്രന്‍: 1

ഇത് കണക്കിലെടുക്കുമ്പോള്‍, ബിഹാറില്‍ ആര്‍.ജെ.ഡി, ജെ.ഡി.യു, കോണ്‍ഗ്രസ്, ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നിവ ഉള്‍പ്പെടുന്ന മഹാഗത്ബന്ധന്‍ സഖ്യത്തിന് 159 സീറ്റുകളാണുള്ളത്.

വ്യാഴാഴ്ചയാണ് ജെ.ഡി.യുവും ആര്‍.ജെ.ഡിയും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെക്കുറിച്ച ഊഹാപോഹങ്ങള്‍ വീണ്ടും ഉയര്‍ന്നത്. നിതീഷ് വീണ്ടും ക്യാമ്പ് മാറ്റുമെന്നും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

അതിനിടെ, ബിഹാര്‍ ബി.ജെ.പി അധ്യക്ഷന്‍ സമ്രാട്ട് ചൗധരിയും കേന്ദ്രമന്ത്രി അശ്വിനി ചൗബെയും പാര്‍ട്ടി നേതൃത്വത്തെ കാണാന്‍ ദല്‍ഹിയിലേക്ക് പോയി.
നിലവിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജെ.ഡി.യു നേതാക്കളായ ലാലന്‍ സിംഗ്, വിജയ് കുമാര്‍ ചൗധരി തുടങ്ങിയവര്‍ നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ലാലു പ്രസാദ് കേവല ഭൂരിപക്ഷത്തിനുള്ള എം.എല്‍.എമാരെ ഒപ്പിച്ചാല്‍ ബീഹാര്‍ നിയമസഭ പിരിച്ചുവിടുന്ന കാര്യം നിതീഷ് കുമാര്‍ പരിഗണിച്ചേക്കുമെന്നും രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

 

Latest News