ജിദ്ദ - ബസ് ഡ്രൈവർമാരുടെ യൂനിഫോം ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി അംഗീകരിച്ചു. സ്പെഷ്യലൈസ്ഡ് ട്രാൻസ്പോർട്ടേഷൻ, എജ്യുക്കേഷനൽ ട്രാൻസ്പോർട്ടേഷൻ, വാടക ബസ് , ഇന്റർനാഷണൽ ട്രാൻസ്പോർട്ടേഷൻ തുടങ്ങി എല്ലാവിധ ബസ് സർവീസുകൾക്കും ഇത് ബാധകമാണ്. ഏപ്രിൽ 27 മുതൽ ബസ് ഡ്രൈവർമാർ യൂനിഫോം പാലിക്കൽ നിർബന്ധമാണ്.
ഡ്രൈവർമാർക്കുള്ള യൂനിഫോം ബസ് ഗതാഗത മേഖലയിൽ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും ഉയർത്താനും പൊതുരൂപവും അനുകൂല ആകർഷണത്വവും മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള അതോറിറ്റിയുടെ ശ്രമങ്ങൾക്ക് കരുത്തുപകരും. പാസഞ്ചർ ബസുകളുടെ സാങ്കേതിക സവിശേഷതകൾ, ബസുകളുടെ പ്രവർത്തന കാലാവധി വ്യവസ്ഥ, വികസനത്തിന്റെയും മെച്ചപ്പെടുത്തലിന്റെയും എല്ലാ വശങ്ങളും കണക്കിലെടുത്തുള്ള ബസ് സർവീസുമായി ബന്ധപ്പെട്ട നിയമാവലിയിലെ മറ്റു വ്യവസ്ഥകൾ എന്നിവ ഉൾപ്പെടെ ആനുകാലികവും നിരന്തരവുമായ നവീകരണത്തിന്റെയും ബസ് സേവനം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് ഡ്രൈവർമാർക്ക് യൂനിഫോം നിർബന്ധമാക്കുന്നത്. ഗുണഭോക്താക്കളെ സേവിക്കാനും അവരുടെ അഭിലാഷങ്ങൾക്കനുസൃതമായി മുന്നേറാനും അതോറിറ്റി നിരന്തരമായി താൽപര്യപ്പെടുന്നു. കൂടാതെ സൗദിയിൽ ഗതാഗത സേവനങ്ങളുടെ ഗുണഭോക്താക്കൾക്കിടയിൽ ഗുണനിലവാരത്തിന്റെയും സംതൃപ്തിയുടെയും ഉയർന്ന നിലവാരം കൈവരിക്കാൻ ഉത്സാഹത്തോടെ പരിശ്രമിക്കുന്നതായും പൊതുഗതാഗ അതോറിറ്റി പറഞ്ഞു.
സമാധാനം വേണമെങ്കില്‍ മുസ്ലിംകള് ഗ്യാന്‍വാപി ഹിന്ദുക്കള്‍ക്ക് കൈമാറണം-കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്
പുരുഷ ഡ്രൈവർമാർക്ക് സൗദി ദേശീയ വസ്ത്രം (തോബ്) യൂനിഫോം ആയി ഉപയോഗിക്കാവുന്നതാണെന്ന് അധികൃതർ. തോബിനൊപ്പം ഷൂസോ പാദരക്ഷയോ ഉപയോഗിക്കണം. തോബ് ഉപയോഗിക്കുന്ന ഡ്രൈവർക്ക് ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യാവുന്നതാണ്. തൊപ്പി ഉപയോഗിക്കുകയാണെങ്കിൽ കറുത്ത നിറത്തിലുള്ള തൊപ്പിയാണ് ഉപയോഗിക്കേണ്ടത്.
തോബ് ഉപയോഗിക്കാത്തവർ നീളൻ കൈയുള്ള ഇളം നീല നിറത്തിലുള്ള യൂനിഫോം ഷർട്ടും ഇറക്കം കൂടിയ കറുത്ത പാന്റ്സും കറുത്ത ബെൽറ്റും കറുത്ത ഷൂസും ആണ് ആയി ധരിക്കേണ്ടത്. ഇത് നിർബന്ധമാണ്. വനിതാ ഡ്രൈവർമാർക്ക് ഓപ്ഷനലായി യൂനിഫോം ആയി പർദ്ദ ഉപയോഗിക്കാവുന്നതാണ്. പർദ്ദക്കൊപ്പം ഇവർ ഷൂസോ പാദരക്ഷയോ ഉപയോഗിക്കണം. ഇവർക്ക് ശിരോവസ്ത്രമോ തൊപ്പിയോ ധരിക്കാവുന്നതാണ്. തൊപ്പി ധരിക്കുകയാണെങ്കിൽ കറുത്ത നിറത്തിലുള്ള തൊപ്പിയാണ് ഉപയോഗിക്കേണ്ടത്.
പർദ്ദ ഉപയോഗിക്കാത്തവർ നീളൻ കൈയുള്ള ഇളം നീല നിറത്തിലുള്ള യൂനിഫോം ഷർട്ടും ഇറക്കം കൂടിയ കറുത്ത പാന്റ്സും കറുത്ത ബെൽറ്റും കറുത്ത ഷൂസും ആണ് യൂനിഫോം ആയി ധരിക്കേണ്ടത്. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയിൽ നിന്ന് മുൻകൂട്ടി അനുമതി നേടി കമ്പനികൾക്ക് തങ്ങളുടെതായ പ്രത്യേക യൂനിഫോം വികസിപ്പിക്കാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ നീളൻ കൈയുള്ള ഷർട്ടോ ഹാഫ് കൈയുള്ള ഷർട്ടോ, ഇറക്കം കൂടിയ പാന്റ്സും ബെൽറ്റും ഷൂസും ആയിരിക്കണം യൂനിഫോം ആയി നിശ്ചയിക്കേണ്ടത്. പുരുഷ, വനിതാ ഡ്രൈവർമാർക്ക് തൊപ്പിയും ധരിക്കാവുന്നതാണ്. ഷർട്ടിന്റെ നിറത്തിന് പൊരുത്തപ്പെടുന്ന നിറത്തിലുള്ള തൊപ്പിയാണ് ഉപയോഗിക്കേണ്ടത്.
യൂനിഫോമിനു പുറമെ ഡ്രൈവർക്ക് ജാക്കറ്റോ കോട്ടോ ഉപയോഗിക്കാവുന്നതാണ്. ഡ്രൈവറുടെ വസ്ത്രം കൃത്യനിർവഹണം ചെയ്യുന്നതിന് തടസ്സമാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. യൂനിഫോമിനൊപ്പം ഡ്രൈവർമാർ തിരിച്ചറിയൽ കാർഡ് ധരിക്കണം. പേരും ഫോട്ടോയും ഡ്രൈവർ കാർഡ് നമ്പറും സ്ഥാപനത്തിന്റെ പേരും എംബ്ലവും തിരിച്ചറിയൽ കാർഡിൽ ഉൾപ്പെടുത്തിയിരിക്കണം. എജ്യുക്കേഷനൽ ട്രാൻസ്പോർട്ടേഷൻ മേഖലയിൽ പ്രവർത്തിക്കാൻ ലൈസൻസുള്ള വ്യക്തികൾ തിരിച്ചറിയൽ കാർഡിൽ ഡ്രൈവറുടെ പേരും ഡ്രൈവർ കാർഡ് നമ്പറും മാത്രം ഉപയോഗിച്ചാൽ മതി. ഡ്രൈവറുടെ തിരിച്ചറിയൽ കാർഡിലെ അടിസ്ഥാന വിവരങ്ങളൊന്നും യൂനിഫോം മറക്കാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)