ന്യൂദല്‍ഹി- സുപ്രീംകോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം), മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി.യുടെ മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാല്‍, ഗായിക ഉഷാ ഉതുപ്പ് എന്നിവര്‍ക്ക് പത്മഭൂഷണ്‍. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്്മശ്രീ ബഹുമതികള്‍ പ്രഖ്യാപിച്ചത്.
പത്മവിഭൂഷണ്‍ ലഭിച്ചവര്‍(5): വൈജയന്തിമാല ബാലി (കല), ചിരഞ്ജീവി(കല), വെങ്കയ്യ നായിഡു, ബിന്ദേശ്വര്‍ പഥക് (മരണാനന്തരം-സാമൂഹിക സേവനം), പത്്മ സുബ്രഹ്‌മണ്യം (കല).
പത്മഭൂഷണ്‍ ലഭിച്ചവര്‍(17) എം.ഫാത്തിമാ ബീവി (മരണാനന്തരം), ഹോര്‍മൂസ്ജി എന്‍ കാമ, മിഥുന്‍ ചക്രവര്‍ത്തി, സിതാറാം ജിന്‍ഡാല്‍, യങ് ലിയു, അശ്വിന്‍ ബാലചന്ദ് മേത്ത, സത്യബ്രത മുഖര്‍ജി (മരണാനന്തരം), റാം നായിക്, തേജസ് മധുസൂതന്‍ പട്ടേല്‍, ഒ. രാജഗോപാല്‍, ദത്താത്രേയ് അംബദാസ് മായാളൂ (രാജ്ദത്ത്), തോഗ്ഡന്‍ റിമ്പോച്ചെ (മരണാനന്തരം), പ്യാരേലാല്‍ ശര്‍മ, ചന്ദ്രേശ്വര്‍ പ്രസാദ് താക്കൂര്‍, ഉഷാ ഉതുപ്പ്, വിജയ കാന്ത് (മരണാനന്തരം), കുന്ദന്‍ വ്യാസ്
ചിത്രന്‍ നമ്പൂതിരിപ്പാട് (മരണാനന്തരം), അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി, സ്വാമി മുനി നാരായണ പ്രസാദ്, കണ്ണൂര്‍ സ്വദേശിയായ തെയ്യം കലാകാരന്‍ നാരായണന്‍ ഇ.പി. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, കാസര്‍കോട് സ്വദേശിയായ നെല്‍ കര്‍ഷകന്‍ സത്യനാരായണ ബലേരി എന്നീ മലയാളികള്‍ക്ക് പദ്മശ്രീ ലഭിച്ചു.
ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാന്‍ പാര്‍ബതി ബറോ, ഗോത്രക്ഷേമപ്രവര്‍ത്തകന്‍ ജഗേശ്വര്‍ യാദവ്, ഗോത്ര പരിസ്ഥിതി പ്രവര്‍ത്തകയും സ്ത്രീശാക്തീകരണപ്രവര്‍ത്തകയുമായ ചാമി മുര്‍മു, സാമൂഹികപ്രവര്‍ത്തകന്‍ ഗുര്‍വീന്ദര്‍ സിങ്, ഗോത്ര പരിസ്ഥിതി പ്രവര്‍ത്തകന്‍ ദുഖു മാജി, ജൈവ കര്‍ഷക കെ. ചെല്ലമ്മാള്‍, സാമൂഹിക പ്രവര്‍ത്തകന്‍ സംഘാതന്‍കിമ, പാരമ്പര്യചികിത്സകന്‍ ഹേംചന്ദ് മാഞ്ജി, പച്ചമരുന്ന് വിദഗ്ധ യാനുംഗ് ജമോഹ് ലെഗോ, ഗോത്ര ഉന്നമനപ്രവര്‍ത്തകന്‍ സോമണ്ണ, ഗോത്ര കര്‍ഷകന്‍ സര്‍ബേശ്വര്‍ ബസുമതാരി, പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധ പ്രേമ ധന്‍രാജ്, മല്ലഖമ്പ് കോച്ച് ഉദയ് വിശ്വനാഥ് ദേശ്പാണ്ഡെ, നേപ്പാള്‍ ചന്ദ്ര സൂത്രധാര്‍, ബാബു രാം യാദവ്, ദസരി, കൊണ്ടപ്പ, ജാങ്കിലാല്‍, ഗഡ്ഡം സാമയ്യ, മാച്ചിഹാന്‍ സാസ, ജോര്‍ദാന്‍ ലെപ്ച, ബദ്രപ്പന്‍ എം, സനാതന്‍ രുദ്രപാല്‍, ഭഗവത് പദാന്‍, ഓംപ്രകാശ് ശര്‍മ, സ്മൃതി രേഖ ചക്മ, ഗോപിനാഥ് സ്വെയിന്‍, ഉമാ മഹേശ്വരി ഡി, അശോക് കുമാര്‍ ബിശ്വാസ്, രതന്‍ കഹാര്‍, ശാന്തി ദേവി പാസ്വാന്‍ & ശിവന്‍ പാസ്വാന്‍, യസ്ദി മനേക്ഷ ഇറ്റാലിയ തുടങ്ങിയവര്‍ക്കും പദ്മ പുരസ്‌കാരങ്ങള്‍ ലഭിച്ചു.
ബീഹാര്‍ മുന്‍മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിന് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്ന പുരസ്‌കാരം രണ്ട് ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു.