Sorry, you need to enable JavaScript to visit this website.

റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യയിലെത്തി

ജയ്പൂര്‍- ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഇന്ത്യയിലെത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ, ഗവര്‍ണര്‍ കല്‍രാജ് മിശ്ര എന്നിവര്‍ ചേര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റിനെ സ്വീകരിച്ചു. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി ദിയാ കുമാരിയും പിന്നീട് മക്രോണിനെ സന്ദര്‍ശിച്ചു. 

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജന്തര്‍മന്തറിലെത്തി ഫ്രഞ്ച് പ്രസിഡന്റിനെ സ്വീകരിച്ചു. ജന്തര്‍മന്തറില്‍ മോദിയും മക്രോണും റോഡ് ഷോ നടത്തി. 

ദല്‍ഹിയില്‍ കര്‍ത്തവ്യ പാതയില്‍ വെള്ളിയാഴ്ച നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയായി മാക്രോണ്‍ പങ്കെടുക്കും. ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിന പരേഡില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് ഭരണാധികാരിയാണ് മക്രോണ്‍. ഫ്രാന്‍സ്വാ ഒലാന്‍ഡെ, നിക്കോളാസ് സര്‍ക്കോസി, ജാക്വസ് ചിറാക്ക്, വലേരി ഗിസ്‌കാര്‍ഡ് ഡി എസ്റ്റേയിംഗ്, ജാക്വസ് ചിറാക്ക് എന്നിവരാണ് ഇതിനു മുമ്പ് റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്ത ഫ്രഞ്ച് ഭരണാധികാരികള്‍. 

യു. എസ് പ്രസിഡന്റ് ജോ ബൈഡനായിരുന്നു റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന മുഖ്യാതിഥി. എന്നാല്‍ അമേരിക്കയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകളെ തുടര്‍ന്ന് ബൈഡന്‍ ക്ഷണം നിരസിച്ചതോടെ ഫ്രഞ്ച് പ്രസിഡന്റിനെ ക്ഷണിക്കുകയായിരുന്നു.

Latest News