കൊച്ചി - നടി സ്വാസിക വിജസ് വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ.
ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചുവെന്ന് കുറിച്ച് നടി തന്നെയാണ് വിവാഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായത്.
'മനംപോലെ മംഗല്യം' എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവരുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു. ബീച്ച് സൈഡിൽ നടന്ന വിവാഹത്തിൽ നടൻ സുരേഷ് ഗോപി, ഇടവേള ബാബു, രചന നാരായണൻ കുട്ടി, മഞ്ജു പിള്ള, സരയു തുടങ്ങി നിരവധി പേരും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.
തിരുവനന്തപുരം സ്വദേശിയാണ് പ്രേം. സ്വാസിക മൂവാറ്റുപുഴ സ്വദേശിനിയും.